കോളിയടുക്കത്ത്‌ കര്‍ഷകന്‍ ബൈക്കിടിച്ച്‌ മരിച്ചു

0
55


കോളിയടുക്കം: കാല്‍നടയാത്രക്കാരനായ കര്‍ഷകന്‍ ബൈക്കിടിച്ചു മരിച്ചു. കോളിയടുക്കത്തെ മാധവമണിയാണി (70)യാണ്‌ മരിച്ചത്‌. ഇന്നു രാവിലെ കോളിയടുക്കത്താണ്‌ അപകടം. ബൈ ക്കിടിച്ച്‌ ഗുരുതരമായി പരിക്കേറ്റ മാധവ മണിയാണിയെ ആദ്യം കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്ക്‌ ഗുരുതരമായതിനാല്‍ മംഗ്‌ളൂരു ആശുപത്രിയിലേയ്‌ക്ക്‌ കൊണ്ടുപോകുന്നതിനിടയില്‍ വഴി മധ്യേ മരണം സംഭവിച്ചു.
മേല്‍പറമ്പ്‌ പൊലീസ്‌ കേസെടുത്തു. ഭാര്യ: മാധവി. മക്കള്‍: ഓമന, രാജന്‍, മധു, ജയന്‍, പ്രസാദ്‌, പ്രമോദ്‌.
മരുമക്കള്‍: രാധാകൃഷ്‌ണന്‍ നീലേശ്വരം, കുസുമ, ചന്ദ്രാവതി. സഹോദരങ്ങള്‍: ചന്തു, നാരായണി, കാര്‍ത്യായനി, അമ്മാളു, ദേവകി.

NO COMMENTS

LEAVE A REPLY