മഴയില്‍ വീട്‌ തകര്‍ന്നു; കുടുംബം രക്ഷപ്പെട്ടു

0
94


പൈക്ക: കനത്ത മഴയില്‍ തകര്‍ന്നവീട്ടില്‍ നിന്ന്‌ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.
കുഞ്ഞിപ്പാറയിലെ അബ്‌ദുല്ലകുഞ്ഞിയുടെ ഓട്‌ മേഞ്ഞ വീടാണ്‌ ഇന്നലെ തകര്‍ന്നത്‌.
ശക്തമായ മഴയില്‍ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്ന്‌ വീഴുകയായിരുന്നു. സംഭവസമയത്ത്‌ രോഗബാധിതയായ സ്‌ത്രീയും ഒരു വയസ്‌ പ്രായമുള്ള കുഞ്ഞുമടക്കം ഒമ്പത്‌ പേരാണ്‌ വീട്ടിലുണ്ടായിരുന്നത്‌. എന്നാല്‍ ഒരാള്‍ക്കു നിസാര പരിക്കേറ്റതൊഴിച്ചാല്‍ മറ്റുള്ളവരെല്ലാം അപകടത്തില്‍ നിന്ന്‌ രക്ഷപ്പെടുകയായിരുന്നു. ഉച്ചയോടെയായിരുന്നു സംഭവമെന്ന്‌ അബ്‌ദുല്ല കുഞ്ഞി പറഞ്ഞു.

NO COMMENTS

LEAVE A REPLY