219 ഗ്രാം സ്വര്‍ണ്ണവുമായി ചെര്‍ക്കള സ്വദേശി അറസ്റ്റില്‍

0
57


മംഗളൂരു: കളിപ്പാട്ടങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന 219 ഗ്രാം സ്വര്‍ണ്ണവുമായി ചെര്‍ക്കള സ്വദേശി മംഗ്‌ളുരു വിമാനത്താവളത്തില്‍ അറസ്റ്റില്‍. ചെര്‍ക്കളയിലെ ഹുസൈന്‍ റാസി മൊയ്‌തീന്‍ അബൂബക്കറി (26)നെയാണ്‌ കസ്റ്റംസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.
ദുബൈയില്‍ നിന്നും എത്തിയ എയര്‍ ഇന്ത്യാ വിമാനത്താവളത്തിലെ യാത്രക്കാരനായിരുന്നു. സംശയം തോന്നി നടത്തിയ പരിശോധനയിലാണ്‌ സ്വര്‍ണ്ണം കണ്ടെത്തിയതെന്ന്‌ കസ്റ്റംസ്‌ അധികൃതര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY