രണ്ടുകോടി രൂപ വഞ്ചിച്ചതായി പരാതി; ചാത്തങ്കൈ, ചേറ്റുകുണ്ട്‌ സ്വദേശികള്‍ക്കെതിരെ കേസ്‌

0
1216

മേല്‍പ്പറമ്പ്‌: കച്ചവടാവശ്യത്തിനായി നല്‍കിയ ഒരു കോടി 99 ലക്ഷം രൂപ നല്‍കാതെ വഞ്ചിച്ചുവെന്ന പ്രവാസിയുടെ പരാതിയില്‍ നാലു പേര്‍ക്കെതിരെ മേല്‍പ്പറമ്പ്‌ പൊലീസ്‌ കേസെടുത്തു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയും ബഹ്‌റൈനില്‍ വ്യാപാരിയുമായ യാസിയയുടെ പരാതിയില്‍ ചാത്തങ്കൈ സ്വദേശികളായ നിസാര്‍, റഫീഖ്‌, ചേറ്റുകുണ്ടു സ്വദേശികളായ നിയാസ്‌, നസീമ എന്നിവര്‍ക്കെതിരെയാണ്‌ കേസ്‌.ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഒരു കോടി 90 ലക്ഷം ഇന്ത്യന്‍ രൂപയ്‌ക്ക്‌ തുല്ല്യമായ 9,95,850 സൗദി റിയാല്‍ ദുബായിലുള്ള കച്ചവടാവശ്യത്തിനായി നല്‍കിയെന്നാണ്‌ യാസിയയുടെ പരാതി. എന്നാല്‍ തുക തിരിച്ചു നല്‍കാതെ വഞ്ചിക്കുകയായിരുന്നെന്നുവെന്ന്‌ ഇയാള്‍ പരാതിയില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY