കെ എസ്‌ ആര്‍ ടി സി ബസ്‌സ്റ്റാന്റിലെ ശൗചാലയം അടച്ചിട്ടു; യാത്രക്കാരും ജീവനക്കാരും ദുരിതത്തില്‍

0
62


കാസര്‍കോട്‌: കെ എസ്‌ ആര്‍ ടി സി ബസ്‌സ്റ്റാന്റിലെ ശൗചാലയം അടച്ചിട്ടു. യാത്രക്കാരും ജീവനക്കാരും ദുരിതത്തില്‍.
കക്കൂസ്‌ ടാങ്ക്‌ നിറഞ്ഞു കഴിഞ്ഞതിനാല്‍ മലിനജലം പുറത്തേക്ക്‌ ഒഴുകി റോഡിലെത്തി തളം കെട്ടിക്കിടക്കുകയാണ്‌. ഇത്‌ സംബന്ധിച്ച്‌ കാരവല്‍ സചിത്രവാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ടോയ്‌ലറ്റില്‍ നിന്നു ടാങ്കിലേയ്‌ക്കു ള്ള പൈപ്പിലെ തടസ്സവും മലിനജലം പുറത്തേക്കൊഴുകി അടഞ്ഞതും മലിനജലം പുറത്തേക്ക്‌ ഒഴുകുന്നതിനു കാരണമായി. പൈപ്പിലെ തടസ്സവും ടാങ്കിലെ മാലിന്യങ്ങളും നീക്കിയാലേ ടോയ്‌ലറ്റ്‌ ഉപയോഗിക്കാന്‍ കഴിയൂ. ഇതിനുള്ള നടപടി നഗരസഭയുടെ ഭാഗത്തു നിന്നു ഉണ്ടായില്ലത്രെ. ഇതേ തുടര്‍ന്നാണ്‌ കക്കൂസ്‌ അടച്ചിട്ടത്‌. ഇതുമൂലം ബസ്‌ സ്റ്റാന്റിലെത്തുന്ന നൂറുകണക്കിനു യാത്രക്കാരും ജീവനക്കാരും ദുരിതമനുഭവിക്കുകയാണ്‌.

NO COMMENTS

LEAVE A REPLY