കാവ്യയും ജയപ്രകാശും ഒരുക്കിയ തിരക്കഥയില്‍ റിട്ട.കെഎസ്ഇബി ഉദ്യോഗസ്ഥന്‍ വീണു; 40,77,000 രൂപ സ്വാഹ

കാസര്‍കോട്: കാവ്യയും ജയപ്രകാശും ഒരുക്കിയ തിരക്കഥയില്‍ വീണ റിട്ട.കെഎസ്ഇബി ഉദ്യോഗസ്ഥന്റെ 40,77,000 രൂപ നഷ്ടമായി. കാഞ്ഞങ്ങാട്, ഉപ്പിലിക്കൈ സ്വദേശിയാണ് തട്ടിപ്പിനു ഇരയായത്. ടെലഗ്രാം ആപ്പിലൂടെയാണ് കാവ്യയെന്നും ജയപ്രകാശെന്നും സ്വയം പരിചയപ്പെടുത്തിയവര്‍ പരാതിക്കാരനെ ബന്ധപ്പെട്ടത്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗില്‍ താല്‍പര്യമുണ്ടോയെന്നു ചോദിച്ചാണ് പരിചയപ്പെട്ടത്. താല്‍പര്യം അറിയിച്ച പരാതിക്കാരന്‍ ചെറിയ തുക അയച്ചു കൊടുക്കുകയും ചെയ്തു. അയച്ചതിന്റെ ഇരട്ടി തുക തിരികെ ലഭിച്ചതോടെ ഇരുവരെക്കുറിച്ചും ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിനെക്കുറിച്ചും വിശ്വാസം വര്‍ധിച്ചു. തുടര്‍ന്ന് ഇരുവരും ആവശ്യപ്പെട്ട അക്കൗണ്ടുകളിലേക്ക് വിവിധ സമയങ്ങളിലായാണ് 40,77,000 രൂപ അയച്ചു കൊടുത്തത്. മുംബൈ, കോഴിക്കോട്, ഗള്‍ഫ് എന്നിവിടങ്ങളിലെ അക്കൗണ്ടുകളിലേക്കാണ് പണം അയച്ചു കൊടുത്തത്. പിന്നീട് പ്രതികരണമൊന്നും ഇല്ലാത്തതിനാലാണ് താന്‍ തട്ടിപ്പിനു ഇരയായെന്ന് മനസ്സിലാക്കി പൊലീസില്‍ പരാതി നല്‍കിയത്. ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാവ്യ, ജയപ്രകാശ് എന്ന പേരുകള്‍ വ്യാജമാണെന്നും കംബോഡിയയില്‍ നിന്നാണ് തട്ടിപ്പുകാര്‍ കരുക്കള്‍ നീക്കിയതെന്നും പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ദേശീയപാത നിർമ്മാണം: മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ മൈലാട്ടിയിലെ ലേബർ ക്യാമ്പിൽ തൊഴിലാളികൾ തമ്മിൽ സംഘർഷം, രണ്ടുപേർക്ക് കുത്തേറ്റു, ഒരാളുടെ നില അതീവ ഗുരുതരം, കേസിലെ പ്രതികളായ അച്ഛനും മകനും മുങ്ങി, പ്രതികളെ പിടികൂടാൻ പൊലീസ് പൊതുജന സഹായം തേടി

You cannot copy content of this page