കനത്ത മഴ; അഞ്ച്‌ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

0
75


തിരു: സംസ്ഥാനത്ത്‌ മഴ കനത്തു. അതിശക്തമായ മഴയ്‌ക്ക്‌ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പുകളെ തുടര്‍ന്ന്‌ അഞ്ചു ജില്ലകളില്‍ ഓറഞ്ച്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍ ജില്ലകളിലാണ്‌ ഓറഞ്ച്‌ അലര്‍ട്ട്‌. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്‌. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്‌. വലിയ തിരമാലകള്‍ക്കും 60 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

NO COMMENTS

LEAVE A REPLY