റോഡിലെ കുഴിയും അധികൃത മൗനവും വില്ലനായി; മത്സ്യത്തൊഴിലാളിയുടെ മരണത്തില്‍ നാടു തേങ്ങുന്നു

0
500


പാലക്കുന്ന്‌: മത്സ്യത്തൊഴിലാളിയുടെ അപകട മരണം നാടിനെ കണ്ണീരിലാഴ്‌ത്തി. തൃക്കണ്ണാട്‌, ഹോട്ടല്‍ വളപ്പിലെ പരേതരായ അമ്പാടി കടവന്‍-താല ദമ്പതികളുടെ മകന്‍ ബാബുരാജ്‌ (45)ആണ്‌ മരിച്ചത്‌. ഇന്നലെ രാവിലെ ബേക്കല്‍ പാലത്തിന്‌ സമീപത്താണ്‌ അപകടം. റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക്‌ വെട്ടിക്കുന്നതിനിടയില്‍ ലോറിക്കടിയില്‍പ്പെട്ടാണ്‌ ബാബുരാജ്‌ മരിച്ചത്‌. ഭാര്യ: പുഷ്‌പ. മക്കള്‍: വര്‍ണ്ണന്‍, വൃന്ദ. സഹോദരങ്ങള്‍:കുമാരന്‍, നന്ദന്‍, ലളിത, പരേതയായ വത്സല.കെ എസ്‌ ടി പി അധികൃതരുടെ അനാസ്ഥയാണ്‌ ബാബുരാജിന്റെ മരണത്തിന്‌ ഇടയാക്കിയതെന്ന്‌ നാട്ടുകാര്‍ ആരോപിച്ചു. അപകട ഭീഷണി ഉയര്‍ത്തുന്ന കുഴിനികത്തണമെന്ന്‌ ആവശ്യപ്പെട്ടിട്ടും അതിന്‌ തയ്യാറായില്ലെന്ന്‌ കൂട്ടിച്ചേര്‍ത്തു. അതേസമയം ബാബുരാജ്‌ അപകടത്തില്‍ മരിച്ചതിന്‌ തൊട്ടുപിന്നാലെ അധികൃതരെത്തി കുഴി അടച്ചു.

NO COMMENTS

LEAVE A REPLY