കോവിഡ്‌ ആശുപത്രിയില്‍ നിന്ന്‌ മലിനജലം; നടപടി വേണം

0
11


ചട്ടഞ്ചാല്‍: ടാറ്റാ കോവിഡ്‌ ആശുപത്രിയില്‍ നിന്ന്‌ ഒഴുകുന്ന മലിന ജലം മൂലം പരിസരവാസികള്‍ ദുരിതത്തില്‍. ടാങ്ക്‌ പൊട്ടിയാണ്‌ മലിനജലം ഒഴുകുന്നത്‌. പകര്‍ച്ചവ്യാധി ഭീഷണിയിലായതോടെ പരിസരവാസികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത്‌ വന്നിട്ടുണ്ട്‌. മലിനജലം ഒഴുകിപ്പോകാനാവശ്യമായ സൗകര്യം ഒരുക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭത്തിന്‌ നേതൃത്വം നല്‍കുമെന്നും മുസ്ലീം യൂത്ത്‌ ലീഗ്‌ ഉദുമ മണ്ഡലം കമ്മറ്റി അറിയിച്ചു. സംഭവസ്ഥലം സന്ദര്‍ശിച്ച നേതാക്കള്‍ ആശുപത്രി സൂപ്രണ്ടുമായി ചര്‍ച്ച നടത്തി.
മണ്ഡലം പ്രസിഡന്റ്‌ റഊഫ്‌ ബായിക്കര, ടി ഡി കബീര്‍, എം ബി ഷാനവാസ്‌, ആഷിഖ്‌ റഹ്മാന്‍, ബി കെ മുഹമ്മദ്‌ ഷാ, അബൂബക്കര്‍ കാടങ്കോട്‌, പി എച്ച്‌ ഹാരിസ്‌ തൊട്ടി പങ്കെടുത്തു.

NO COMMENTS

LEAVE A REPLY