യുവതിയെ ഭര്‍ത്താവ്‌ അടിച്ചുകൊന്നു

0
475


കാഞ്ഞിരത്തുങ്കാല്‍: പ്രണയ വിവാഹിതയായ യുവതിയെ ഭര്‍ത്താവ്‌ വിറകു കൊള്ളിക്കൊണ്ട്‌ അടിച്ചുകൊന്നു. പ്രതിയെ ബേഡകം പൊലീസ്‌ കസ്റ്റഡിയിലെടുത്തു. ബേഡകം, കൊറത്തിക്കുണ്ട്‌, കൊളംബയിലെ സുമിത (23)യാണ്‌ ദാരുണമായി കൊല്ലപ്പെട്ടത്‌. ഇവരുടെ ഭര്‍ത്താവ്‌ അരുണ്‍കുമാര്‍ (25)ആണ്‌ കസ്റ്റഡിയിലായത്‌.നാടിനെ നടുക്കിയ കൊലപാതകത്തെ കുറിച്ച്‌ പൊലീസ്‌ വിശദീകരിക്കുന്നത്‌ ഇങ്ങനെ-“വാവടുക്കം സ്വദേശിനിയാണ്‌ സുമിത. കൂലിപ്പണിക്കാരനാണ്‌ അരുണ്‍കുമാര്‍. പ്രണയ ബന്ധത്തിലായിരുന്ന ഇരുവരും നാലു വര്‍ഷം മുമ്പാണ്‌ വിവാഹിതരായത്‌. ഈ ബന്ധത്തില്‍ മൂന്ന്‌ വയസുള്ള ആദിദേവ്‌ എന്നു പേരുള്ള മകന്‍ കൂടിയുണ്ട്‌. ഇതിനിടയില്‍ ഭര്‍ത്താവിന്‌ ഭാര്യയുടെ മേല്‍ സംശയം തോന്നിത്തുടങ്ങി. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ കലഹം പതിവായി. കൂടെ താമസിക്കുന്ന ഭര്‍തൃമാതാവും ഭര്‍തൃ സഹോദരനും ഇടപെട്ടിട്ടും അരുണ്‍കുമാറിന്‌ മാറ്റം ഉണ്ടായില്ല.ഇന്നലെ വൈകുന്നേരം നാലുമണിയോടെ മദ്യപിച്ചെത്തിയ അരുണ്‍കുമാര്‍ പതിവുപോലെ ഭാര്യയുമായി വഴക്കുണ്ടായി. വീട്ടുകാര്‍ തടയാന്‍ ശ്രമിച്ചുവെങ്കിലും പിന്‍മാറാന്‍ അരുണ്‍കുമാര്‍ തയ്യാറായില്ല. ഇതിനിടയില്‍ വിറകു കൊള്ളികൊണ്ട്‌ മര്‍ദ്ദിക്കാനും തുടങ്ങി. ഇന്നു പുലര്‍ച്ചെയോടെ അവശയായ സുമിതയെ ബേഡഡുക്ക താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേയ്‌ക്കും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ്‌ എത്തിയ പൊലീസ്‌ അരുണ്‍കുമാറിനെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തുവരുന്നു.”

NO COMMENTS

LEAVE A REPLY