മരം വീണ്‌ രണ്ടു കാറുകള്‍ തകര്‍ന്നു; ഭാഗ്യം കൊണ്ടു വന്‍ ദുരന്തം ഒഴിവായി

0
75


കാസര്‍കോട്‌: താലൂക്ക്‌ ഓഫീസിനു മുന്നിലെ ആല്‍മരം പൊട്ടിവീണ്‌ രണ്ടു കാറുകള്‍ തകര്‍ന്നു.റോഡ്‌ സൈഡില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന ഒരു കാറും റോഡിലൂടെ ഓടിക്കൊണ്ടിരുന്ന ഒരു കാറുമാണ്‌ തകര്‍ന്നത്‌. ഇതില്‍ ഒരു കാര്‍ ഒരാഴ്‌ച മുമ്പു വാങ്ങിയതായിരുന്നെന്നു പറയുന്നു.
കാറിലുണ്ടായിരുന്ന ഒരാള്‍ക്കു പരിക്കേറ്റു. ഭാഗ്യം കൊണ്ട്‌ അപകടസ്ഥലത്ത്‌ ആ സമയത്ത്‌ മറ്റാരും ഇല്ലാതിരുന്നതു വന്‍ അപകടം ഒഴിവാക്കി.അപകടത്തെ തുടര്‍ന്ന്‌ ഒന്നരമണിക്കൂറോളം വാഹനഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നു റോഡില്‍ വീണ മരത്തിന്റെ ശിഖരം നീക്കം ചെയ്‌തു.

NO COMMENTS

LEAVE A REPLY