മാനവികതയുടെ മാതൃകയായി വീണ്ടും യൂത്ത്‌ ലീഗ്‌ വൈറ്റ്‌ഗാര്‍ഡ്‌

0
73


കാസര്‍കോട്‌: കോവിഡ്‌ സേവനത്തില്‍ മാനവികതയുടെ സൗഹൃദം തീര്‍ത്ത്‌ യൂത്ത്‌ ലീഗ്‌ വൈറ്റ്‌ ഗാഡ്‌. മനുഷ്യസ്‌നേഹത്തിന്റെ മാതൃക ആവര്‍ത്തിച്ചു.
കോവിഡ്‌ മൂലം മരണപ്പെട്ട കാസര്‍കോട്ടെ പ്രമുഖ ഹോമിയോ ഡോക്ടര്‍ പി.ഇട്ടി രവിയുടെ മൃതദേഹം കോവിഡ്‌ പ്രോട്ടോക്കോള്‍ പ്രകാരം മുസ്‌ലിം യൂത്ത്‌ ലീഗ്‌ വൈറ്റ്‌ഗാര്‍ഡ്‌ അംഗങ്ങള്‍ ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്ഥ രുടെയും വാര്‍ഡ്‌ മെമ്പര്‍ ഹനീഫയുടെയും സാന്നിദ്ധ്യത്തില്‍ കുടുംബാംഗങ്ങളോടൊപ്പം കൊല്ലങ്കാനത്തെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.
കാസര്‍കോട്‌ സി.എച്ച്‌ സെന്റര്‍ കോഡിനേറ്റര്‍ അഷ്‌റഫ്‌ ഇടനീരിന്റെ നേതൃത്വത്തില്‍ വൈറ്റ്‌ഗാര്‍ഡ്‌ ജില്ലാ ക്യാപ്‌റ്റന്‍ സി.ബി ലത്തീഫ്‌ അബൂബക്കര്‍, ഗഫൂര്‍, ബഷീര്‍, ഫൈസല്‍ പൈച്ചു ,കിദാസ്‌, മുസ്‌തഫ, എന്നിവര്‍ ചേര്‍ന്നാ ണ്‌ മൃതദേഹം സംസ്‌ക്കരിച്ചത്‌.

NO COMMENTS

LEAVE A REPLY