ഡോ.ഇട്ടിരവി അന്തരിച്ചു

0
54


കാസര്‍കോട്‌: പുതിയ ബസ്‌സ്റ്റാന്റ്‌ ഷോപ്പിംഗ്‌ കോംപ്ലക്‌സിലെ വര്‍ധന്‍സ്‌ ഹോമിയോ ക്ലിനിക്ക്‌ ഉടമയും, ജൈവകര്‍ഷകനുമായിരുന്ന കല്ലക്കട്ട കൊല്ലങ്കാന, മൂരിങ്ങാടിയിലെ ഡോ.ഇട്ടിരവി (61) അന്തരിച്ചു. ഇന്ത്യന്‍ ഹോമിയോപ്പതിക്‌ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റും ട്രഷററുമായിരുന്ന അദ്ദേഹം കാസര്‍കോട്ടെ ആദ്യകാല ഹോമിയോ ഡോക്‌ടര്‍മാരില്‍ ഒരാളായിരുന്നു. വൈക്കം ഉദയപുരം സ്വദേശിയാണ്‌. ഭാര്യ: ആര്‍ ഗീതമണി. മക്കള്‍: ഡോ. ആര്‍ വിഷ്‌ണുവര്‍ധന്‍ (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹോമിയോപ്പതി. കൊല്‍ക്കത്ത), ഹര്‍ഷവര്‍ധന്‍. സഹോദരങ്ങള്‍: രാജപ്പന്‍, കൃഷ്‌ണന്‍ കുട്ടി, ഓമന.

NO COMMENTS

LEAVE A REPLY