കാസര്‍കോട്‌ മെഡിക്കല്‍ കോളേജ്‌ നിര്‍മ്മാണം: അവസാന ഘട്ടത്തിലേക്ക്‌ 37 കോടി രൂപ കൂടി അനുവദിച്ചു

0
51


തിരു: കോവിഡ്‌ വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ വാരാന്ത്യ ലോക്ക്‌ ഡൗണ്‍ പിന്‍വലിക്കുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനത്തിലെത്തി. ഔദ്യോഗിക തീരുമാനം കൈക്കൊള്ളല്‍ ഇന്നു വൈകുന്നേരം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേരുന്ന അവലോകന യോഗത്തില്‍ ഉണ്ടാകും.ആഴ്‌ചയില്‍ രണ്ടു ദിവസം മാത്രം ലോക്ക്‌ഡൗണ്‍ തുടരുന്നത്‌ ഫലത്തേക്കാളും കൂടുതല്‍ ദോഷങ്ങള്‍ ഉണ്ടാക്കുന്നുവെന്ന വിലയിരുത്തലിലാണ്‌ പൊതുവെ ഉള്ളത്‌. ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ക്‌ഡൗണ്‍ ആയതിനാല്‍ വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ വലിയ തിരക്ക്‌ അനുഭവപ്പെടുന്നുവെന്നും വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ലോക്ക്‌ഡൗണ്‍ മൈക്രോ കണ്ടൈന്‍മെന്റ്‌ സോണുകളില്‍ മാത്രമായി ഏര്‍പ്പെടുത്താനുള്ള തീരുമാനവും ഇന്നത്തെ അവലോകന യോഗത്തില്‍ ഉണ്ടാകുമെന്നാണ്‌ സൂചന.
ഓണം അടുത്ത സാഹചര്യത്തില്‍ വിപണിയില്‍ ഉണ്ടാകാനിടയുള്ള തിരക്കും വാരാന്ത്യ ലോക്ക്‌ ഡൗണ്‍ പിന്‍വലിക്കുന്നതിനു കാരണമായതായും പറയുന്നുണ്ട്‌.

NO COMMENTS

LEAVE A REPLY