സി പി എം നേതാവ്‌ മണ്ടപ്പാടി തിമ്മണ്ണ റൈ അന്തരിച്ചു

0
82

പുത്തിഗെ: സി പി എം ജില്ലാ കമ്മറ്റി അംഗം ശങ്കര്‍ റൈയുടെ പിതാവും പ്രമുഖ സി പി എം നേതാവും അംഗഡിമുഗര്‍ ദേലമ്പാടി മഹാലിംഗേശ്വര ക്ഷേത്രം രക്ഷാധികാരിയുമായ അംഗഡിമുഗര്‍ മണ്ടപ്പാടി തിമ്മണ്ണറൈ (97) അന്തരിച്ചു. അംഗഡിമുഗര്‍ സഹകരണ ബാങ്ക്‌ മുന്‍ ഡയറക്‌ടര്‍, സി പി എം കര്‍ഷക സംഘം ഭാരവാഹി, പ്രമുഖ നാട്ടുവൈദ്യന്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. സാമൂഹിക-സാംസ്‌ക്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു.
ഭാര്യ: ഗോപി. മറ്റുമക്കള്‍: നാരായണറൈ, ജഗന്നാഥറൈ, പ്രേമ, ത്യാംപണ്ണ റൈ, ലക്ഷ്‌മി, കിഞ്ഞണ്ണറൈ, രഘുനാഥ റൈ. മരുമക്കള്‍: ഗംഗാധര കുതിരപ്പാടി, ത്യാംപണ്ണ റൈ ദേര്‍ളക്കട്ട, കാവേരി, ആശ, ജയലക്ഷ്‌മി, വിജയ, കുസുമം, പവിത്ര. നിര്യാണത്തില്‍ ദേലമ്പാടി മഹാലിംഗേശ്വര ക്ഷേത്രം ട്രസ്റ്റ്‌, സി പി എം കുമ്പള ഏരിയാകമ്മറ്റി, ബാഡൂര്‍ ലോക്കല്‍ കമ്മറ്റി, പുത്തിഗെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി സുബ്ബണ്ണ ആള്‍വ തുടങ്ങിയവര്‍ അനുശോചിച്ചു. മരണവിവരമറിഞ്ഞു നേതാക്കന്മാരുള്‍പ്പെടെ നിരവധി പേര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

NO COMMENTS

LEAVE A REPLY