മാവുങ്കാലില്‍ അടച്ചിട്ടവീട്ടില്‍ നിന്നു പട്ടാപ്പകല്‍ ഏഴു പവന്‍ കവര്‍ന്നത് ആര്? കാണാതായ ഫോണില്‍ പ്രതീക്ഷ

കാസര്‍കോട്: മാവുങ്കാല്‍, കാട്ടുകുളങ്ങരയില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്നു ഏഴുപവന്‍ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ച്ച പോയി. വീട്ടുടമയായ സി.വി ഗീതയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് സംഭവം. വീട്ടുകാര്‍ വീടു പൂട്ടി താക്കോല്‍ പരിസരത്തു തന്നെ വച്ച് പുറത്തേക്ക് പോയതായിരുന്നു. തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്ന ഒരു ഫോണ്‍ കാണാതായ കാര്യം വ്യക്തമായി. ഇതേ കുറിച്ച് അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം ആഭരണം അണിയാനായി എടുക്കാന്‍ അലമാര തുറന്നു നോക്കിയപ്പോഴാണ് ഏഴു പവന്‍ ആഭരണങ്ങള്‍ കാണാനില്ലെന്ന കാര്യം മനസ്സിലായത്. വീട്ടുപരിസരത്തു വച്ചിരുന്ന താക്കോല്‍ ഉപയോഗിച്ച് വീടും അലമാരയും തുറന്നു ആരെങ്കിലും മോഷ്ടിച്ചിരിക്കാമെന്നാണ് സംശയിക്കുന്നത്. പൊലീസെത്തി വീടും പരിസരവും പരിശോധിച്ചു. സംഭവ ദിവസം വീട്ടിലെത്തിയ അപരിചിതരായ ആരെങ്കിലും ആയിരിക്കും കവര്‍ച്ചയ്ക്ക് പിന്നിലെന്നു സംശയിക്കുന്നു. സ്വര്‍ണ്ണം മോഷ്ടിച്ച ആള്‍ തന്നെയായിരിക്കും മൊബൈല്‍ ഫോണും കൈക്കലാക്കിയതെന്നും സംശയിക്കുന്നു. മോഷ്ടാവിനെ കണ്ടെത്താന്‍ പൊലീസ് സ്ഥലത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page