വ്യാപാരിയുടെ മരണം; വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍

0
22

മേല്‍പ്പറമ്പ്‌: വ്യാപാരി മര്‍ദ്ദനത്തെ തുടര്‍ന്ന്‌ മരണപ്പെട്ട സംഭവത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. കൂവത്തൊട്ടിയിലെ ബി കെ മുഹമ്മദ്‌ ഷാ ആണ്‌ അറസ്റ്റിലായത്‌. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതിനാല്‍ രണ്ടുപേരുടെ ആള്‍ ജാമ്യത്തിലും അന്‍പതിനായിരം രൂപ വീതമുള്ള രണ്ടു ബോണ്ടുകള്‍ പ്രകാരവുമാണ്‌ പ്രതിയെ വിട്ടയച്ചതെന്ന്‌്‌ പൊലീസ്‌ പറഞ്ഞു.ഇക്കഴിഞ്ഞ ജനുവരി 25 ആണ്‌ കേസിനാസ്‌പദമായ സംഭവം. ചെമ്മനാട്‌ സ്വദേശിയും ദേളിയില്‍ താമസക്കാരനുമായ വ്യാപാരി സി എച്ച്‌ മുഹമ്മദ്‌ റഫീഖ്‌ ആണ്‌ മരണപ്പെട്ടത്‌. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ ഒരു ഭര്‍തൃമതിയോട്‌ അപമര്യാദയോടെ പെരുമാറിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തെ തുടര്‍ന്നായിരുന്നു മുഹമ്മദ്‌ റഫീഖ്‌ മരണപ്പെട്ടത്‌. ഈ സംഭവത്തെ കുറിച്ച്‌ ഫേസ്‌ബുക്കിലൂടെ ലൈവായി വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന്‌ കാണിച്ച്‌ കെ എസ്‌ സാലി കീഴൂര്‍ നല്‍കിയ പരാതിയിന്‍മേലാണ്‌ മേല്‍പറമ്പ്‌ പൊലീസ്‌ കേസെടുത്തത്‌. ജാമ്യമില്ലാ വകുപ്പ്‌ പ്രകാരമായിരുന്നു കേസ്‌.

NO COMMENTS

LEAVE A REPLY