കടകള്‍ നാളെ തുറക്കും; മുഖ്യമന്ത്രി വിരട്ടണ്ട: നസിറുദ്ദീന്‍

0
42

തിരു:സംസ്ഥാനത്തെ മുഴുവന്‍ കടകളും നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന്‌ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ ടി നസിറുദ്ദീന്‍. കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട്‌ ഇന്നു വൈകിട്ട്‌ മൂന്നരയ്‌ക്ക്‌ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച്ച നടത്താനിരിക്കവെയാണ്‌ നസിറുദ്ദീന്‍ നിലപാട്‌ വ്യക്തമാക്കിയത്‌.
മുഖ്യമന്ത്രിയുടെ ഭാഷ തങ്ങള്‍ അംഗീകരിക്കുന്നില്ല. മുഖ്യമന്ത്രിയുടെ വിരട്ടല്‍ തങ്ങളോട്‌ വേണ്ട-നസിറുദ്ദീന്‍ തുറന്നടിച്ചു.
എല്ലാദിവസവും കടകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കണമെന്നാണ്‌ വ്യാപാരികളുടെ ആവശ്യം. അല്ലാതെയുള്ള ഒരു നിയന്ത്രണവും അംഗീകരിക്കാന്‍ കഴിയില്ല-അദ്ദേഹം പറഞ്ഞു.
നാളെയും മറ്റന്നാളും സംസ്ഥാനത്ത്‌ സമ്പൂര്‍ണ്ണ ലോക്ക്‌ ഡൗണ്‍ ആണ്‌. എന്നാല്‍ അത്‌ കാര്യമാക്കാന്‍ വ്യാപാരികള്‍ ഉദ്ദേശിക്കുന്നില്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നു രാവിലെ വ്യാപാരികളുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രധാന മന്ത്രി വിളിച്ചു ചേര്‍ത്ത ഓണ്‍ ലൈന്‍ യോഗത്തിലും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ യോഗത്തിലും മുഖ്യമന്ത്രിക്കു പങ്കെടുക്കേണ്ടതുകൊണ്ടാണ്‌ കൂടിക്കാഴ്‌ച്ചയുടെ സമയം മാറ്റിയത്‌.

NO COMMENTS

LEAVE A REPLY