മുടിമുറിക്കാന്‍ പോയ വിദ്യാര്‍ത്ഥിയെ കാണാതായി

0
18

ചെറുവത്തൂര്‍: മുടിമുറിക്കാനാണെന്നു പറഞ്ഞ്‌ ബാര്‍ബര്‍ ഷോപ്പിലേയ്‌ക്കു പോയ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിയെ കാണാതായി. തൃക്കരിപ്പൂര്‍, ഉടുമ്പുന്തലയിലെ എം കെ അയൂബിന്റെ മകന്‍ അഡ്‌നാ(15)നെയാണ്‌ ഇന്നലെ മുതല്‍ കാണാതായത്‌. മാതാവ്‌ മിസ്‌രിയ നല്‍കിയ പരാതി പ്രകാരം ചന്തേര പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി. കുട്ടിയെ കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497947262, 04672210242 എന്ന നമ്പരില്‍ അറിയിക്കണമെന്ന്‌ പൊലീസ്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY