അപകടത്തില്‍പ്പെട്ട ഓട്ടോയില്‍ മദ്യം; രണ്ടു പേര്‍ അറസ്റ്റില്‍

0
110

മഞ്ചേശ്വരം: അപകടത്തില്‍പ്പെട്ട ഓട്ടോയില്‍ നിന്നു വിദേശമദ്യം കണ്ടെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ആലംപാടി, നാല്‍ത്തടുക്കയിലെ അന്‍വര്‍ (37), ഓട്ടോ ഉടമ പാമ്പാച്ചിക്കടവിലെ ദിനേശന്‍ എന്നിവരെയാണ്‌ ഡി വൈ എസ്‌ പിയുടെ കീഴിലുള്ള ആന്റി ഗുണ്ടാ സ്‌ക്വാഡ്‌ പിടികൂടി മഞ്ചേശ്വരം പൊലീസിനു കൈമാറിയത്‌.
കഴിഞ്ഞമാസം 28ന്‌ ഉപ്പളയിലാണ്‌ കേസിനാസ്‌പദമായ സംഭവം. ഓട്ടോ അപകടത്തില്‍പ്പെട്ടതോടെ ഓടിച്ചിരുന്ന അന്‍വര്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നു പൊലീസ്‌ പറഞ്ഞു. ഓട്ടോയുടെ ആര്‍ സി ഓണറെ കണ്ടെത്തിയതോടെയാണ്‌ അന്‍വറിനെ തിരിച്ചറിഞ്ഞതെന്നും ഓട്ടോ വാടകയ്‌ക്ക്‌ നല്‍കിയിരുന്നതാണെന്നു കണ്ടെത്തിയതെന്നും കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY