പിപി ചെറിയാന്
മാന്‍ഹട്ടന്‍(ന്യൂയോര്‍ക്ക്): ചെയ്യാത്ത കുറ്റത്തിന് സിംഗ് സിംഗ്’ നടന് ജോണ്‍-അഡ്രിയന്‍ ‘ജെജെ’ വെലാസ്ക്വസിനെ കുറ്റവിമുക്തനാക്കി. 24 വര്‍ഷം മുമ്പ് അദ്ദേഹത്തിനെതിരെ ചുമത്തിയ കൊലക്കുറ്റം തെറ്റായിരുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. 1998-ല്‍ ഒരു കവര്‍ച്ചയ്ക്കിടെ ന്യൂയോര്‍ക്ക് സിറ്റിയിലെ റിട്ട.പൊലീസ് ഓഫീസര്‍ ആല്‍ബര്‍ട്ട് വാര്‍ഡിനെ കൊലപ്പെട്ട കേസിലാണ് 48-കാരനയ വെലാസ്ക്വസിനെ തടവിലാക്കിയിരുന്നത്. ഈ ശിക്ഷ തെറ്റായിരുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഒരു മാന്‍ഹട്ടന്‍ ജഡ്ജി തിങ്കളാഴ്ച ശിക്ഷ ഒഴിവാക്കിയത്. കുറ്റ വിമുക്തനായ വിവരമറിഞ്ഞു വെലാസ്ക്വസ് കണ്ണുനീര് തുടച്ചു. നെഞ്ചില്‍ അടിച്ചു മുഷ്ടി ചുരുട്ടി സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ആലിംഗനം ചെയ്തു. കരഞ്ഞുകൊണ്ട് അദ്ദേഹം അമ്മയെ കെട്ടിപ്പിടിച്ചു. തിങ്കളാഴ്ച രാവിലെ മാന്‍ഹട്ടന്‍ കോടതി അദ്ദേഹത്തെ ഔദ്യോഗികമായി വിട്ടയച്ചു. ജയില്‍വാസത്തിനിടയില്‍ വെലാസ്ക്വസ് ഒരു ബിഎ ബിരുദം നേടി. കൊളംബിയ യൂണിവേഴ്സിറ്റി പ്രൊഫസറായി ജോലി ചെയ്യുകയും ചെയ്തു. തോക്ക് കൊണ്ടുള്ള അക്രമം തടയുന്നതിനും യുവാക്കള്‍ക്ക് ഉപദേശം നല്‍കുന്നതിനും സമാധാനത്തിനുള്ള മറ്റു പരിപാടികള്‍ സഹതടവുകാരെ അദ്ദേഹം സജ്ജരാക്കിയിരുന്നു.