സ്റ്റാര്‍ വിഷന്‍ എക്‌സലന്‍സ്‌ അവാര്‍ഡ്‌ പ്രഖ്യാപിച്ചു

0
1761

ദുബൈ: യു എ ഇയിലെ കലാ സാസ്‌കാരിക സാമൂഹിക രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ഇശല്‍ എമിറേറ്റ്‌സ്‌ ദുബൈ സ്റ്റാര്‍ വിഷന്‍ ഇവന്റ്‌സ്‌ ആന്‍ഡ്‌ മീഡിയയുടെ ബാനറില്‍ യു എ ഇയിലെ കലാ സാംസ്‌കാരിക സാമൂഹിക ജീവകാരുണ്യ മീഡിയ ആന്‍ഡ്‌ ബിസിനസ്‌ മേഖലകളില്‍ മികവ്‌ തെളിയിച്ചവര്‍ക്ക്‌ നല്‍കുന്ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ചലച്ചിത്ര താരം കെ കെ മൊയ്‌തീന്‍ കോയ ചെയര്‍മാനായ പുന്നക്കന്‍ മുഹമ്മദ്ദലി, ജലീല്‍ പട്ടാമ്പി, സഹദ്‌ പുറക്കാട്‌, അസീസ്‌ മേലടി, ടി ഖാലിദ്‌, സലാം പാപ്പിനിശ്ശേരി എന്നിവരടങ്ങിയ ജൂറിയാണ്‌ ജേതാക്കളെ തിരഞ്ഞെടുത്തത്‌.
റാഷിദ്‌ പൂമാടം (സീനിയര്‍ ന്യൂസ്‌ റിപ്പോര്‍ട്ടര്‍ സിറാജ്‌ ദിനപത്രം), സമീര്‍ കല്ലറ (ചീഫ്‌ സബ്‌ എഡിറ്റര്‍ അബുദാബി 24 സെവന്‍), എം സി എ നാസര്‍ (മീഡിയവണ്‍ മിഡില്‍ ഈസ്റ്റ്‌ ), രമേഷ്‌ പയ്യന്നൂര്‍ ( റേഡിയോ ഏഷ്യ പ്രോഗ്രാം ഡയറക്ടര്‍) , ഫസലു (ഹിറ്റ്‌ എഫ്‌ എം റേഡിയോ) , ഷാ മുഹമ്മദ്‌ (സി ഇ ഒ മീഡിയ ഫാക്ടറി), ഐശ്വര്യ പ്രിന്‍സ്‌ ( ഏഷ്യ ലൈവ്‌ ) സാമൂഹ്യ മേഖലയില്‍ നിന്നും കെ എം സി സി ദുബൈ, സജി ചെറിയാന്‍, നസീര്‍ വാടാനപ്പള്ളി, അഷ്‌റഫ്‌ താമരശ്ശേരി, റയീസ്‌ പോയ്‌ലുങ്കല്‍, കെ പി നായര്‍, ബിബി ജോണ്‍, സമാന്‍ അബ്ദുല്‍ ഖാദിര്‍, ഇശല്‍ അറേബ്യ എക്‌സലെന്‍സി അവാര്‍ഡ്‌, കണ്ണൂര്‍ ഷെരീഫ്‌, അസീസ്‌ തായിനേരി, യഹിയ തളങ്കര, താജുദ്ദീന്‍ വടകര, താഹിര്‍ ഇസ്‌മായില്‍ ചങ്ങരംകുളം, ശ്രേയ ജയ്‌ദീപ്‌, നജീബ്‌ തച്ചമ്പോയില്‍ കൂടാതെ ബിസിനസ്‌ എക്‌സലെന്‍സി അവാര്‍ഡ്‌: എ കെ ഫൈസല്‍, ഡോ ഷിഹാബ്‌ ഷാ, മുജീബ്‌ തറമ്മല്‍, കെ പി മുഹമ്മദ്‌, ഷബീര്‍ അലി, എക്‌സലെന്‍സി അവാര്‍ഡ്‌: എസ്‌ ആയിഷ എന്നിവരെ അവാര്‍ഡ്‌ നല്‍കി ആദരിക്കുമെന്ന്‌ നാസര്‍ ബേപ്പൂര്‍, ബഷീര്‍ തിക്കോടി എന്നിവര്‍ പറഞ്ഞു.
ബഷീര്‍ റെയിന്‍ബോ, മുസ്‌തഫ മഷ്‌ഹൂര്‍ തങ്ങള്‍ , ജാക്കി റഹ്‌മാന്‍, യാസര്‍ ഹമീദ്‌, കമറുദ്ദീന്‍ കീച്ചേരി, അലി അലീഫ്‌, സാജിദ്‌ മണിയൂര്‍, ബിജിന്‍ പുലരി, അന്‍സാര്‍ കൊയിലാണ്ടി, സഹദ്‌ വടക്കയില്‍, പ്രകാശ്‌. കെ, സുരേഷ്‌ കുമാര്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY