തകര്‍ന്നു വീണ സ്‌കൂള്‍ മതില്‍ പുനഃസ്ഥാപിച്ച്‌ വൈറ്റ്‌ഗാര്‍ഡ്‌ മാതൃകയായി

0
1647

ബേക്കല്‍: കനത്ത മഴയില്‍ തകര്‍ന്ന സ്‌കൂള്‍ മതില്‍ പുനര്‍നിര്‍മ്മിച്ച്‌ നല്‍കി കുണിയ യൂത്ത്‌ ലീഗ്‌ വൈറ്റ്‌ ഗാര്‍ഡ്‌. യുവാക്കളുടെ സേവന മനോഭാവത്തെ നാട്ടുകാര്‍ അഭിനന്ദിച്ചു. കഴിഞ്ഞ മഴയിലാണ്‌ ദേശീയപാതയോരത്ത്‌ പ്രവര്‍ത്തിക്കുന്ന കുണിയ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ മുന്‍ഭാഗത്തെ മതില്‍ തകര്‍ന്നുവീണത്‌. നിര്‍മ്മാണത്തിനു മുസ്ലീം യൂത്ത്‌ ലീഗ്‌ പുല്ലൂര്‍ പെരിയ പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ റാഷിദ്‌, യൂണിറ്റ്‌ ഭാരവാഹികളായ സാജിദ്‌, ഫസലുദ്ദീന്‍, ജംഷീര്‍, കൗസര്‍, സുഹൈര്‍, യൂനിസ്‌, മഹ്‌റൂഫ്‌, മന്‍സൂര്‍, ഷമ്മാസ്‌, വൈറ്റ്‌ ഗാര്‍ഡ്‌ ക്യാപ്‌റ്റന്‍ ജാഫര്‍ നേതൃത്വം നല്‍കി.

NO COMMENTS

LEAVE A REPLY