കാസര്‍കോട്‌ വികസന പാക്കേജില്‍ ഒന്‍പതു പദ്ധതികള്‍ക്ക്‌ അനുമതി

0
450

കാസര്‍കോട്‌: ദേലംപാടി, സാലത്തടുക്ക-മയ്യളം തടയണ ഉള്‍പ്പെടെ ജല സംരക്ഷണത്തിന്‌ ജില്ലയില്‍ ഒന്‍പതു പ്രവൃത്തികള്‍ക്ക്‌ ഭരണാനുമതി. കാസര്‍കോട്‌ വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. 38.8 ലക്ഷം രൂപ ചെലവിലാണ്‌ സാലത്തടുക്ക-മയ്യളം തടയണ നിര്‍മ്മിക്കുന്നത്‌. അജാനൂര്‍-കല്ലുവരമ്പത്ത്‌ വി സി ബി കം ട്രാക്‌ടര്‍ വേ പുനര്‍ നിര്‍മ്മാണം (29.60 ലക്ഷം), പുല്ലൂര്‍-പെരിയ തച്ചറവളപ്പ്‌ തടയണ പുനര്‍ നിര്‍മ്മാണം (44.2 ലക്ഷം), കിനാനൂര്‍-കരിന്തളം കണ്ണോത്ത്‌ തടയണ നവീകരണം (11 ലക്ഷം), അജാനൂര്‍, ഒറവങ്കര വി സി ബി കം ട്രാക്‌ടര്‍ വേ പുനര്‍ നിര്‍മ്മാണം (49.5 ലക്ഷം), മുളിയാര്‍ മല്ലം ക്ഷേത്രത്തിന്‌ സമീപത്തെ തടയണയുടെ അറ്റകുറ്റപ്പണി (25 ലക്ഷം), ബെള്ളൂര്‍ പമ്പടേ-കോയങ്കോട്‌ തടയണ നവീകരണം (14.30 ലക്ഷം), കുറ്റിക്കോല്‍-ചൂരിത്തോട്‌ തടയണ നവീകരണം (15.20), തൊടുപ്പനം തടയണ (20 ലക്ഷം) എന്നിവയാണ്‌ കാസര്‍കോട്‌ വികസന പാക്കേജില്‍ ഭരണാനുമതി ലഭിച്ച മറ്റു പ്രവൃത്തികള്‍.
എട്ടുവര്‍ഷം മുമ്പ്‌ ആരംഭിച്ച പാക്കേജ്‌ പ്രകാരം 292 പദ്ധതികളാണ്‌ പൂര്‍ത്തിയാക്കിയത്‌. വികസന പാക്കേജില്‍ നേരത്തെ ഭരണാനുമതി ലഭിച്ച 191 പ്രവൃത്തികള്‍ നിര്‍മ്മാണത്തിലാണ്‌.

NO COMMENTS

LEAVE A REPLY