കേരളത്തിലേക്ക്‌ 16 മുതല്‍ ഒമ്പത്‌ ട്രെയിന്‍ സര്‍വ്വീസുകള്‍ കൂടി

0
436

കാസര്‍കോട്‌: കോവിഡ്‌ വ്യാപന പശ്ചാത്തലത്തില്‍ നിര്‍ത്തി വെച്ചിരുന്ന ട്രെയിന്‍ സര്‍വ്വീസുകള്‍ പുന:രാരംഭിക്കുന്നു. മംഗ്‌ളൂരുവില്‍ നിന്ന്‌ തിരുവനന്തപുരത്തേക്കും തിരിച്ചും ഉള്ള ആറു ട്രെയിനുകള്‍ ഉള്‍പ്പെടെ ഒന്‍പതു ട്രെയിനുകളുടെ സര്‍വ്വീസ്‌ പുന:രാരംഭിക്കാനാണ്‌ പാലക്കാട്‌ റെയില്‍വെ ഡിവിഷനില്‍ നിന്നുള്ള ആലോചന. നിലവില്‍ മംഗ്‌ളൂരുവില്‍ നിന്ന്‌ മാവേലി എക്‌സ്‌പ്രസും ചെന്നൈ മെയിലും മാത്രമാണ്‌ ഓടുന്നത്‌. ട്രെയിന്‍ എത്തുന്നതിന്‌ അരമണിക്കൂര്‍ മുമ്പ്‌ റെയില്‍വെ സ്റ്റേഷനില്‍ എത്തിയാല്‍ ടിക്കറ്റ്‌ ലഭിക്കുന്നതിനുള്ള സംവിധാനങ്ങളാണ്‌ ഒരുക്കുന്നത്‌. പുതിയ സംവിധാനം പ്രാവര്‍ത്തികമാകുന്നതോടെ ദൈനംദിന യാത്രക്കാര്‍ക്ക്‌ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടാകും.
മംഗ്‌ളൂരു-കോയമ്പത്തൂര്‍, കോയമ്പത്തൂര്‍-മംഗ്‌ളൂരു, മംഗ്‌ളൂരു-ചെന്നൈ, ചെന്നൈ-മംഗ്‌ളൂരു വെസ്റ്റ്‌ കോസ്റ്റ്‌, ചെന്നൈ-മംഗ്‌ളൂരു സൂപ്പര്‍ ഫാസ്റ്റ്‌ എന്നിവയാണ്‌ മംഗ്‌ളൂരുവില്‍ നിന്ന്‌ കേരളത്തിലേയ്‌ക്കുള്ള ട്രെയിനുകള്‍. ഇവയ്‌ക്ക്‌ പുറമെ ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-തിരുവനന്തപുരം വീക്കിലി സൂപ്പര്‍ ഫാസ്റ്റ്‌, ചെന്നൈ-ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റ്‌, മൈസൂരു-കൊച്ചുവേളി-എക്‌സ്‌പ്രസ്‌, ബംഗ്‌ളൂരു-എറണാകുളം സൂപ്പര്‍ ഫാസ്റ്റ്‌, എറണാകുളം സൂപ്പര്‍ ഫാസ്റ്റ്‌, എറണാകുളം-കാരൈക്കല്‍ എക്‌സ്‌പ്രസ്‌ എന്നിവയാണ്‌ 16ന്‌ സര്‍വ്വീസ്‌ ആരംഭിക്കുന്ന മറ്റു ട്രെയിനുകള്‍.

NO COMMENTS

LEAVE A REPLY