ഗോവയില്‍ കഴിയുന്ന വൃദ്ധന്‍ കേരളത്തിലെ ജന്മനാട്‌ തേടുന്നു

0
35

കാസര്‍കോട്‌: ഇത്‌ ജോണ്‍ഫെരേരിയ മഡ്‌ഗോവ റെയില്‍വെ സ്റ്റേഷനു പിറകുവശത്ത്‌ കഴിയുന്ന ഇദ്ദേഹത്തിനു 80 വയസ്സുണ്ട്‌. കണ്ണടയും മുമ്പ്‌ ജന്മനാടായ കേരളത്തില്‍ എത്തണമെന്നാണ്‌ ഇദ്ദേഹത്തിന്റെ അഭിലാഷം. പക്ഷെ കേരളത്തില്‍ എവിടെയാണ്‌ നാടെന്നു ഓര്‍മ്മയില്ലാത്തത്‌ അദ്ദേഹത്തിനു തടസ്സമാകുന്നു.
കാലുകള്‍ക്ക്‌ സ്വാധീനം ഇല്ലാത്തതിനാല്‍ പരസഹായം ഇല്ലാതെ നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്‌ ഇദ്ദേഹം.ജോണ്‍ ഫെരേരിയയുടെ ജന്മനാടു കണ്ടെത്തുന്നതിന്‌ ഫെഡറേഷന്‍ ഓഫ്‌ ഓള്‍ ഗോവ മലയാളി അസോസിയേഷനും കാസര്‍കോട്‌ ജില്ലാ ജനസൗഹൃദവേദിയും ശ്രമം ആരംഭിച്ചിട്ടുണ്ട്‌. ഫോട്ടോയില്‍ കാണുന്ന ആളെകുറിച്ച്‌ വിവരങ്ങള്‍ അറിയുന്നവര്‍ അറിയിക്കണമെന്ന്‌ ഇരു സംഘടനകളും അറിയിച്ചു.

NO COMMENTS

LEAVE A REPLY