ട്രാന്‍സ്‌ഫോമറുകള്‍ അപകടഭീഷണിയില്‍

0
39

കാസര്‍കോട്‌: കോവിഡ്‌ പ്രതിസന്ധിയില്‍ ചെറുകിട വ്യവസായ മേഖല നിശ്ചലമായതോടെ അവയ്‌ക്കു ചാലകശക്തിയായിരുന്ന വൈദ്യുതി ട്രാന്‍സ്‌ഫോമറുകളില്‍ കാടുകയറി. ജില്ലാ ഭരണകൂടത്തിനടുത്തെ ചെറുകിട വ്യവസായ എസ്റ്റേറ്റിലാണ്‌ വന്‍ ദുരന്തഭീഷണിയായി ട്രാന്‍സ്‌ഫോമറുകള്‍ കാടുമൂടിയിരിക്കുന്നത്‌.
ട്രാന്‍സ്‌ഫോമറുകള്‍ക്കും വൈദ്യുതി ലൈനും സമീപത്തു മരങ്ങള്‍ വളരുന്നതു മുറിച്ചു മാറ്റുന്നതിന്‌ ഇടയ്‌ക്കിടക്ക്‌ വന്‍ തുക ചെലവഴിച്ചു വൈദ്യുതി വകുപ്പ്‌ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.
വൈദ്യുതി ലൈന്‍ ഓഫ്‌ ചെയ്‌തു നടത്തുന്ന ഈ പ്രവര്‍ത്തനം വൃഥാവ്യായാമമായി മാറുകയാണെന്ന്‌ ആക്ഷേപമുണ്ട്‌. മഴക്കാലമായതിനാല്‍ ട്രാന്‍ഫോമറില്‍ വളര്‍ന്നു കയറുന്ന വള്ളിച്ചെടികള്‍ വലിയ ദുരന്തത്തിനു കാരണമായേക്കുമെന്ന്‌ ഉത്‌കണ്‌ഠയുണ്ട്‌.

NO COMMENTS

LEAVE A REPLY