അടയ്‌ക്ക വില കുതിക്കുന്നു; കിലോയ്‌ക്ക്‌ 510 രൂപ

0
41

കാസര്‍കോട്‌: അടയ്‌ക്കാവില കുതിക്കുന്നു; ഒരു കിലോ പഴയ അടയ്‌ക്കയ്‌ക്ക്‌ 500 രൂപ. കര്‍ണ്ണാടകയില്‍ 510 രൂപയാണ്‌.
പുതിയ അടയ്‌ക്കയ്‌ക്ക്‌ കാസര്‍കോട്‌ 400 രൂപയും കര്‍ണ്ണാടകയില്‍ 410 രൂപയുമാണ്‌ ഇന്നത്തെ മാര്‍ക്കറ്റ്‌ വില.
വരും ദിവസങ്ങളില്‍ ഇതു കൂടുമെന്നാണ്‌ വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അടയ്‌ക്കാ വരവ്‌ കുറഞ്ഞതും ഉല്‌പാദനത്തില്‍ ഉണ്ടായ കുറവും ആണ്‌ വില വര്‍ധനവിനു ഇടയാക്കുന്നതെന്നാണ്‌ വ്യാപാരികള്‍ പറയുന്നത്‌.
അതേസമയം ആഴ്‌ചയില്‍ രണ്ടു ദിവസം മാത്രമാണ്‌ മലഞ്ചരക്കു കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്‌. ഇതു കണക്കിലെടുത്ത്‌ വീടുകളിലെത്തി അടയ്‌ക്കവാങ്ങി വന്‍കിട കടകളിലെത്തിക്കുന്ന ഇടനിലക്കാരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്‌. വില വര്‍ധന ഇനിയും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ കര്‍ഷകര്‍.

NO COMMENTS

LEAVE A REPLY