വിവര സാങ്കേതികരംഗത്ത്‌ വിസ്‌മയമായി ചിന്മയ വിദ്യാലയം

0
42

കാസര്‍കോട്‌: മാറിയ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനം കൂടുതല്‍ കാര്യക്ഷമ മാക്കുന്നതിനും രസകരമാ ക്കുന്നതിനുമായി കാസര്‍കോട്‌ ചിന്മയ വിദ്യാലയം രംഗത്ത്‌. സ്‌പാര്‍ക്ക്‌ ഐ.ടി യുടെ സഹകരണത്തോടെ വികസിപ്പിച്ചെ ടുത്ത ചിന്മയ – ഇ ക്ലാസിന്റെ ഓണ്‍ലൈനിലൂടെയുള്ള ഉദ്‌ഘാടനം ചിന്മയ വിദ്യാലയ പ്രസിഡണ്ടും, ചിന്മയ മിഷന്‍ കേരള ഘടകം മേധാവിയുമായ സ്വാമി വിവിക്താനന്ദ സരസ്വതി നിര്‍വ്വഹിച്ചു. ഓണ്‍ലൈന്‍ പഠനത്തിനിടയില്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന വിഷമതകള്‍ പരിഹരിച്ച്‌ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കാര്യക്ഷമമായി പഠിക്കാന്‍ കഴിയണം എന്ന ലക്ഷ്യത്തോടു കൂടിയാണ്‌ ചിന്മയ – ഇ ക്ലാസ്‌ രൂപകല്‌പന ചെയ്‌തിരിക്കുന്നത്‌. വിദ്യാലയ മാനേജ്‌മെന്റ്‌, വിദ്യാലയ പ്രിന്‍സിപ്പല്‍ സംഗീത പ്രഭാകരന്‍, ഡയറക്ടര്‍ ബി. പുഷ്‌പരാജ്‌ എന്നിവരുടെ ജാഗ്രതയും ഇ ക്ലാസിനു പിന്നിലുണ്ട്‌. ഹെഡ്‌മിസ്‌ട്രസ്‌ സിന്ധു ശശീന്ദ്രന്‍, പൂര്‍ണിമ എസ്‌.ആര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ ഓണ്‍ലൈന്‍ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY