കര്‍ഷകന്‍ ഷോക്കേറ്റ്‌ മരിച്ചു

0
41

കാഞ്ഞങ്ങാട്‌: വൈദ്യുതി ലൈനില്‍ വീണ മരക്കൊമ്പ്‌ മാറ്റുന്നതിനിടയില്‍ കര്‍ഷകന്‍ ഷോക്കേറ്റ്‌ മരിച്ച സംഭവം മലയോരത്തെ കണ്ണീരിലാഴ്‌ത്തി. വെള്ളരിക്കുണ്ട്‌, പുന്നക്കുന്ന്‌, കണ്ണന്‍കുന്നിലെ ചിറക്കരോട്ട്‌ തങ്കപ്പന്‍ (67)ആണ്‌ മരിച്ചത്‌. വീടിന്‌ മുന്നിലെ പ്ലാവ്‌ മരത്തിന്റെ കൊമ്പ്‌ മഴയത്ത്‌ പൊട്ടി 11 കെ വി ലൈനിനു മുകളില്‍ വീണിരുന്നു. ഇത്‌ തോട്ടി ഉപയോഗിച്ച്‌ നീക്കുന്നതിനിടയിലാണ്‌ അപകടം ഉണ്ടായത്‌. അപകടം കണ്ട്‌ ഓടി കൂടിയ അയല്‍വാസികള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും തങ്കപ്പന്റെ ജീവന്‍ രക്ഷിക്കാനായില്ല. കണ്ണന്‍കുന്നിലെ അറിയപ്പെടുന്ന കര്‍ഷകനാണ്‌ തങ്കപ്പന്‍. ഭാര്യ: ഇന്ദിര. മക്കള്‍: അനില്‍, അനിത. മരുമക്കള്‍: ഷിബു(കേരള കൗമുദി കണ്ണൂര്‍), ശ്രീലജ. സഹോദരങ്ങള്‍: രാജന്‍, ശശി, വത്സല, മീനാക്ഷി, പരേതയായ അമ്മു.

NO COMMENTS

LEAVE A REPLY