കെ സുരേന്ദ്രനെതിരെ കേസ്‌: ജില്ലാ ക്രൈംബ്രാഞ്ച്‌ സുന്ദരയുടെ മൊഴിയെടുത്തു

0
7

കാസര്‍കോട്‌: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി എസ്‌ പി സ്ഥാനാര്‍ത്ഥിയുടെ പത്രിക പിന്‍വലിക്കാന്‍ ബി ജെ പി സംസ്ഥാന പ്രസിഡണ്ട്‌ കെ സുരേന്ദ്രനുമായി ബന്ധം ഉള്ളവര്‍ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ജില്ലാ ക്രൈംബ്രാഞ്ച്‌ അന്വേഷണം ഊര്‍ജ്ജിതമാക്കി. പരാതിക്കാരനും സി പി എം നേതാവുമായ വി വി രമേശനില്‍ നിന്നു ഇന്നലെ വിശദമായി മൊഴിയെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി പണം നല്‍കിയതിനാലാണ്‌ പത്രിക പിന്‍വലിച്ചതെന്നു വെളിപ്പെടുത്തിയ ബി എസ്‌ പി നേതാവ്‌ വാണിനഗറിലെ സുന്ദരയുടെ മൊഴിയെടുത്തു. ജില്ലാ ക്രൈം ബ്രാഞ്ച്‌ ഡി വൈ എസ്‌ പി സതീഷ്‌ കുമാര്‍ ആലക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ സുന്ദര അഭയം തേടിയ ബന്ധു വീട്ടിലെത്തി ഇന്നുച്ചയോടെ മൊഴിയെടുത്തത്‌. ഇരുവരുടെയും മൊഴി താരതമ്യം ചെയ്‌ത ശേഷം കേസില്‍ പ്രതിയായ കെ സുരേന്ദ്രന്റെ മൊഴിയെടുക്കാനാണ്‌ അന്വേഷണ സംഘത്തിന്റെ നീക്കം.കോഴ ആരോപണവുമായി ബന്ധപ്പെട്ട്‌ പരാതി നല്‍കിയ വി വി രമേശന്‍ നല്‍കിയ ഹര്‍ജിയിലാണ്‌ കോടതി നിര്‍ദ്ദേശ പ്രകാരം കെ സുരേന്ദ്രനെതിരെ ബദിയഡുക്ക പൊലീസ്‌ കേസെടുത്തത്‌. തെരഞ്ഞെടുപ്പില്‍ വോട്ടു പിടിക്കാനായി സുരേന്ദ്രന്‍ വന്‍ തോതില്‍ പണം ഒഴുക്കിയിട്ടുണ്ടെന്നാണ്‌ രമേശന്‍ മൊഴി നല്‍കിയത്‌.
പത്രിക പിന്‍വലിച്ചാല്‍ കര്‍ണ്ണാടകയില്‍ വ്യാപാര സ്ഥാപനവും രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോ ണും വാഗ്‌ദാനം നല്‍കിയിരുന്നുവെന്നാണ്‌ സുന്ദര ഏതാ നും ദിവസം മുമ്പ്‌ മാധ്യ മങ്ങളോട്‌ പ്രതികരിച്ചിരുന്നത്‌. തുടര്‍ന്നാണ്‌ രമേശന്‍ പരാതി നല്‍കിയതും സംഭവം രാഷ്‌ട്രീ യ വിവാദമായി തീര്‍ന്നതും.

NO COMMENTS

LEAVE A REPLY