മരം മുറി കാസര്‍കോട്‌ ഉള്‍പ്പെടെ 14 ജില്ലകളിലും അന്വേഷണം

0
5

തിരു: പട്ടയ ഭൂമിയിലെ സര്‍ക്കാര്‍ സംരക്ഷിത മരങ്ങള്‍ വ്യാപകമായി മുറിച്ച്‌ കടത്തിയതിനെകുറിച്ച്‌ സംസ്ഥാന വ്യാപകമായി അന്വേഷണം ആരംഭിച്ചു. രണ്ട്‌ ഫോറസ്റ്റ്‌ കണ്‍സര്‍വേറ്റര്‍മാരുടെ നേതൃത്വത്തിലുള്ള അഞ്ച്‌ ഫ്‌ളയിംഗ്‌ സ്‌ക്വാഡുകളാണ്‌ അന്വേഷണം ആരംഭിച്ചത്‌. ഓരോ സ്‌ക്വാഡിലും ഡി എഫ്‌ ഒ മാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. റവന്യൂ വകുപ്പിന്റെ 2020 മാര്‍ച്ച്‌ 11ന്‌ ഇറങ്ങിയ ഉത്തരവിനു ശേഷമുള്ള മുഴുവന്‍ മരം ഇടപാടുകളും അന്വേഷിച്ച്‌ ഈ മാസം 22ന്‌ അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.
സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ പട്ടയ ഭൂമിയിലെ സര്‍ക്കാര്‍ സംരക്ഷിതമരങ്ങള്‍ മുറിച്ചതാണ്‌ അന്വേഷിക്കുന്നത്‌. ഇതുമായി ബന്ധപ്പെട്ട്‌ എല്ലാ ജില്ലകളിലെയും ഫയലുകള്‍ പരിശോധിക്കണമെന്നും നല്‍കിയ പാസുകള്‍ മുഴുവന്‍ കസ്റ്റഡിയിലെടുക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ഏതെങ്കിലും രേഖകള്‍ നഷ്‌ടപ്പെട്ടിട്ടുണ്ടെങ്കില്‍ അക്കാര്യം അറിയിക്കണമെന്നും അന്വേഷണ പുരോഗതി എല്ലാ ദിവസവും അറിയിക്കണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY