സര്‍ക്കാര്‍ ശ്രമം വനം കുംഭകോണത്തില്‍ നിന്നു രക്ഷപ്പെടാന്‍: പി കെ കൃഷ്‌ണദാസ്‌

0
5

കാസര്‍കോട്‌: കേരളം കണ്ട ഏറ്റവും വലിയ വനംകുംഭകോണത്തില്‍ നിന്ന്‌ തടിയൂരാനാണ്‌ മുഖ്യമന്ത്രിയും സി പി എമ്മും ഇടത്‌ മുന്നണിയും, ബി ജെ പിയെ തകര്‍ക്കാനുള്ള ശ്രമങ്ങളാരംഭിച്ചിട്ടുള്ളതെന്ന്‌ ബി ജെ പി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി കെ കൃഷ്‌ണദാസ്‌ പറഞ്ഞു. മഞ്ചേശ്വരം, കൊടകര സംഭവങ്ങളില്‍ പൊലീസ്‌ തലതിരിഞ്ഞ അന്വേഷണമാണ്‌ നടത്തുന്നതെന്നും അദ്ദേഹം ഇന്ന്‌ ഉച്ചയ്‌ക്ക്‌ ബി ജെ പി ജില്ലാ കമ്മറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മഞ്ചേശ്വരത്തെ മൊഴിമാറ്റവും കൊടകരയിലെ പണം മോഷണവുമാണ്‌ യഥാര്‍ത്ഥത്തില്‍ അന്വേഷിക്കേണ്ടതെന്ന്‌ അദ്ദേഹം പറഞ്ഞു.മഞ്ചേശ്വരത്തെ ബി എസ്‌ പി സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചകാര്യം ആ സമയത്ത്‌ തന്നെ മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ അദ്ദേഹം തന്നെ തുറന്ന്‌ പറഞ്ഞിരുന്നു. ഇപ്പോള്‍ അതിനെതിരെ മൊഴിമാറ്റിപ്പറയുന്നതിന്‌ പിന്നില്‍ സി പി എമ്മിനും മുസ്ലീം ലീഗിനും, മഞ്ചേശ്വരത്തെ ലീഗ്‌ എം എല്‍ എക്കും പങ്കുണ്ടോയെന്ന്‌ അന്വേഷിക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY