ടിപ്പര്‍ ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍

0
11

ബോവിക്കാനം: നാല്‌ ദിവസം മുമ്പ്‌ കാണാതായ ടിപ്പര്‍ ലോറി ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.മുളിയാര്‍, മജക്കാര്‍, അമ്പകുഞ്ചയിലെ യശ്വന്ത (38)യുടെ മൃതദേഹമാണ്‌ വീടിന്‌ സമീപത്തെ കാട്ടില്‍ കണ്ടെത്തിയത്‌. ചെങ്കല്‍ ക്വാറയിലെ ടിപ്പര്‍ ലോറിയുടെ ഡ്രൈവറായിരുന്ന യശ്വന്തയെ ഈ മാസം ആറു മുതലാണ്‌ കാണാതായത്‌. തിരച്ചിലിനിടെ കാട്ടിനുള്ളില്‍ നിന്ന്‌ ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന്‌ ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. കിട്ടോജി റാവു- പരേതയായ ശാരദ ദമ്പതികളുടെ മകനായ യശ്വന്ത അവിവാഹിതനാണ്‌. സഹോദരന്‍: മോഹന ചന്ദ്ര. മൃതദേഹം ആദൂര്‍ പൊലീസ്‌ ഇന്‍ക്വസ്റ്റ്‌ നടത്തി.

NO COMMENTS

LEAVE A REPLY