പ്രതിസന്ധി: വ്യാപാരികള്‍ കടകള്‍ അടച്ചിട്ട്‌ നില്‍പ്പ്‌ സമരം നടത്തി

0
9

കാസര്‍കോട്‌: കോവിഡ്‌ നിയന്ത്രണത്തിന്റെ ഭാഗമായി ആരംഭിച്ച ലോക്‌ഡൗണ്‍ ഓരോ ആഴ്‌ചയിലും നീട്ടിക്കൊണ്ടുപോകുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്‌ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കടകളടച്ച്‌ നില്‍പ്പ്‌ സമരം നടത്തി.ഒരു മാസക്കാലമായി അടഞ്ഞു കിടക്കുന്ന കടകള്‍ ഒന്നു തുറന്നു നോക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണ്‌ വ്യാപാരികള്‍ സമരത്തിന്‌ ഇറങ്ങിയതെന്ന്‌ ജില്ലാ പ്രസിഡന്റ്‌ കെ അഹമ്മദ്‌ ഷെരീഫ്‌ പറഞ്ഞു. ഇതു സംബന്ധിച്ചുള്ള ആവശ്യങ്ങള്‍ നിവേദനങ്ങളും പരാതികളും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന്‌ ഭാരവാഹികള്‍ വ്യക്തമാക്കി.അശാസ്‌ത്രീയമായ നിബന്ധനകളാണ്‌ വ്യാപാര മേഖലയില്‍ അധികൃതര്‍ അടിച്ചേല്‍പ്പിക്കുന്നത്‌. ഇതുമൂലം വ്യാപാരികള്‍ പട്ടിണിയുടെയും ആത്മഹത്യയുടെയും വക്കിലാണ്‌-ജില്ലാ പ്രസിഡന്റ്‌ കൂട്ടിച്ചേര്‍ത്തു. രാവിലെ 11ന്‌ ആരംഭിച്ച്‌ ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ അവസാനിക്കുന്ന വ്യാപാരികളുടെ നില്‍പ്പ്‌ സമരം ജില്ലയിലുടനീളം നടന്നു.

NO COMMENTS

LEAVE A REPLY