പ്രസീത ചികിത്സാ സഹായ നിധി

0
4

മാവുങ്കാല്‍: വൃക്ക സംബന്ധമായ അസുഖം ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന മാവുങ്കാല്‍ പുതിയകണ്ടം ചാപ്പയില്‍ വീട്‌ നിവാസിയായ പിവൈ പ്രസീതയ്‌ക്കായി നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സസഹായ കമ്മിറ്റി രൂപീകരിച്ചു. അജാനൂര്‍ പഞ്ചായത്ത്‌ പതിനൊന്നാം വാര്‍ഡ്‌ മെമ്പര്‍ പി സുനിത (ചെയര്‍പെഴ്‌സണ്‍), കെ. രഞ്‌ജിത്‌ മാണിക്കോത്ത്‌ (ജന. കണ്‍.), ടി.സച്ചിന്മയന്‍ (ജോ. കണ്‍.) എന്നിവര്‍ ഭാരവാഹികളായി 101 അംഗകമ്മിറ്റി രൂപികരിച്ച്‌ കേരളസ്‌റ്റേറ്റ്‌ കോഓപറേറ്റീവ്‌ ബാങ്ക്‌ മാവുങ്കാല്‍ ബ്രാഞ്ചില്‍ അക്കൗണ്ട്‌ ആരംഭിച്ചു.

NO COMMENTS

LEAVE A REPLY