പനത്തടിയിൽ സ്കൂട്ടറിൽ കടത്തിയ 11.34 ലിറ്റർ മദ്യം പിടികൂടി

0
200

 

രാജപുരം:സ്ക്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന കർണാടക മദ്യം
ഹോസ്ദുർഗ് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ വി.വി.പ്രസന്നകുമാറും സംഘം ചേർന്ന് പിടികൂടി.
പനത്തടി വില്ലേജിൽ ചാമുണ്ഡിക്കുന്ന്-ചിത്താരി
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ
വാഹന പരിശോധനയിൽ കെ.എൽ 60 എൻ 5152 നമ്പർ ഹോണ്ട ആക്റ്റീവ സ്ക്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 11.34 ലിറ്റർ മദ്യമാണ് കണ്ടെടുത്ത്.
ചാമുണ്ഡിക്കുന്ന്-ചിത്താരിയിലെ സുകുമാരൻ നായർ മകൻ എസ് ഷിജുകുമാർ എന്നയാൾക്കെതിരെ ഹോസ്ദുർഗ് എക്സൈസ് കേസെടുത്തു.
വാഹനം ഉപേക്ഷിച്ച് ടിയാൻ ഓടിപ്പോയതിനാൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. പരിശോധന സംഘത്തിൽ അസി:എക്സൈസ് ഇൻസ്പെക്ടർ സജിത്ത്.കെ.എസ്, പ്രിവൻ്റീവ് ഓഫീസർ ബാബു.വി, സിവിൽ എക്സൈസ് ഓഫീസർമാരായ സജിത്ത് എം.വി,രഞ്ജിത്ത് കെ.വി, മൊയ്ദീൻ സാദിഖ്.ടി.എം,ഡ്രൈവർ ബിജു എന്നിവർ ഉണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY