പടന്നയിൽ കാണാതായ ആളെപുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി

0
18

 

ചെറുവത്തുർ :പടന്നയിൽ കാണാതായ ഗൃഹനാഥനെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. പടന്ന കാവും ന്തലയിൽ താമസിക്കുന്ന
എ.കെ അബ്ദുള്ള ( 65 ) മൃതദേഹമാണ് ഇന്ന് രാവിലെ കൈതക്കാട് കുളങ്ങാട്ട് പുഴയിൽ കണ്ടെത്തിത്.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ്
അബ്ദുള്ള വിട്ടിൽ നിന്ന് ഇറങ്ങിയത്.പിന്നിട് തിരിച്ച് വരാത്തതിനെ തുടർന്ന് ബന്ധുക്കൾ ചന്തേര പോലീസിൽ പരാതി നൽകിയിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഇന്ന് രാവിലെ തിരച്ചിൽ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ചന്തേര പോലിസ് എത്തി . മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

NO COMMENTS

LEAVE A REPLY