നേഴ്സസ് ദിനത്തിൽ വാക്സിൻ കുത്തിവെപ്പ് കേന്ദ്രത്തിലെ നേഴ്സുമാരെ കാഞ്ഞങ്ങാട് അഗ്നിരക്ഷാസേനയും സിവിൽ ഡിഫെൻസും ചേർന്ന് ആദരിച്ചു

0
1097

 

 

കാഞ്ഞങ്ങാട്: നേഴ്സസ് ദിനത്തിൽ കോവിഡ് വാക്സിൻ കുത്തിവെപ്പ് കേന്ദ്രത്തിലെ നെഴ്സുമാരെ കാഞ്ഞങ്ങാട് അഗ്നിരക്ഷാസേനയും സിവിൽ ഡിഫെൻസും ചേർന്ന് ആദരിച്ചു.
കോവിഡ് മഹാമാരിക്കെതിരെ തങ്ങളുടെ കുടുംബാഗംങ്ങളെപോലും മറന്നു തങ്ങളുടെ സഹോദരി സഹോദരൻമാർക്കായി പടപൊരുന്ന നാഴ്സുമാരെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്ന് സ്റ്റേഷൻ ഓഫീസർ കെ.വി പ്രഭാകരൻ പറഞ്ഞു. സർവ്വീസിൽ 32 വർഷം പൂർത്തിയാക്കിയ പബ്ലിക്ക് ഹെൽത്ത് നാഴ്സ് എം ദാക്ഷായണിയെയും നെഴ്സുമാരായ ബീനാഷിംസ്, മഞ്ചു റനീഷ് എന്നിവരെയും മാസ്ക് നൽകിയാണ് ആദരിച്ചത് .ഫയർ ഓഫീസർ സുധീഷ് , ഫയർ ഓഫീസർ ഡ്രൈവർ ശരത്ത് ലാൽ , സിവിൽ ഡിഫെൻസ് അംഗങ്ങളായ സുരേഷ് ബാബു , പ്രദീപ് ആവിക്കര, മനോജ് നെട്ടടുക്കം എന്നിവർ പങ്കെടുത്തു

(പടം) നെഴ്സുമാരെ കാഞ്ഞങ്ങാട് അഗ്നിരക്ഷാസേനയും സിവിൽ ഡിഫെൻസും ചേർന്ന് ആദരിക്കുന്നു

NO COMMENTS

LEAVE A REPLY