അജാനൂർ പഞ്ചായത്ത് പതിനലാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ലക്ഷം രൂപയുടെ റിലീഫ് നടത്തി

0
42

കാഞ്ഞങ്ങാട്:അജാനൂർ പഞ്ചായത്ത് പതിനലാം വാർഡ് അതിഞ്ഞാൽ മുസ്ലിം ലീഗ് കമ്മിറ്റി വർഷങ്ങളായി നടത്തിവരുന്ന റമളാൻ റിലീഫ് ഈ വർഷം ലക്ഷം രൂപയുടെ റിലീഫ് നടത്തി.
അർഹരായവരെ കണ്ടെത്തി അവരുടെ വിടുകളിൽ റിലീഫ് സംഖ്യ എത്തിച്ചു കൊടുത്തു.
പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ മെമ്മോറിയൽ സെന്ററിൽ ( അതിഞ്ഞാൽ ലീഗ് ഹൗസ് ) പതിനാലാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡണ്ട് സി.എച്ച്. സുലൈമാൻ ഹാജിയുടെ അദ്ധ്വക്ഷതയിൽ ചേർന്ന ഭാരവാഹികളുടെ യോഗത്തിൽ വെച്ച് കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് വൈ: പ്രസിഡണ്ട് തെരുവത്ത് മൂസ്സഹാജി വാർഡ് പ്രസിഡണ്ട് സി.എച്ച്. സുലൈമാൻ ഹാജിക്ക് റിലീഫ് സംഖ്യ ഏൽപ്പിച്ചു
വാർഡ് ജനറൽ സെക്രട്ടറി പി.എം. ഫൈസൽ സ്വാഗതം പറഞ്ഞു.
അജാനുർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽസെക്രട്ടറി ഹമിദ് ചേരക്കാടത്ത് ,വാർഡ് ട്രഷറർ ഖാലിദ് അറബിക്കാടത്ത്,
വൈ.പ്രസിഡണ്ട് കെ.കെ. ഫസലുറഹ്മാൻ,
സെക്രട്ടറി സി.എച്ച്.റിയാസ് എന്നിവർ സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY