റമളാനിലെ നന്മകളെ കൂടെ കൂട്ടാം

0
1582
റജബിലും, ശഹബാനിലും പ്രാർത്ഥിച്ചു കാത്തിരുന്ന്, പരിശുദ്ധ മാസത്തെ സ്വീകരിച്ച് തിന്മകളിൽ നിന്നെല്ലാം വിട്ട് നിന്ന്, നന്മകളിൽ പങ്കാളിയായി, സൃഷ്ടാവിന്റെ ഇഷ്ടദാസനാവാൻ മത്സരിക്കുകയായിരുന്നു വിശ്വാസികൾ.
പുണ്യ പ്രവാചകൻ (സ) സമുദായത്തിന്റെ മാസം എന്നാണ് റമളാനിനെ പരിജയപ്പെടുത്തിയത്. കാലങ്ങളായി ചെയ്തു കൂട്ടിയ തെറ്റുകളിൽ നിന്നെല്ലാം വിട്ടു നിന്ന്, തന്റെ നാഥന്റെ മുന്നിൽ പാപമോചനം തേടി, ആരാധനകളിൽ മുഴുകി ഓരോ നിമിഷവും സൂക്ഷമതയോടെ ചിലവഴിക്കേണ്ട വിശുദ്ധ ദിനരാത്രങ്ങളാണ് കടന്നു പോയത്.
വിശ്വാസികളെ സംബന്ധിച്ചെടുത്തോളം പുണ്യങ്ങളുടെ കൊയ്ത്ത് കാലമായിരുന്നു റമളാൻ. ക്ഷമയും, സഹനവുമാണ് വൃതം നൽകുന്ന സന്ദേശം. ശരീരത്തിന്റെ ഇച്ചകളെ പിടിച്ച് നിർത്തി അല്ലാഹിന്റെ വിധിവിലക്കുകൾ അനുസരിച്ച് ഭക്ഷണ പാനീയങ്ങൾ ഉപേക്ഷിച്ച്, അനാവശ്യ സംസാരങ്ങൾ ഒഴിവാക്കി, ദാനധർമ്മങ്ങൾ അതികരിപ്പിച്ച് പകൽ നോമ്പെടുക്കുകവും, രാത്രികാലങ്ങളിൽ നിന്ന് നിസകരിച്ച് അല്ലാഹുവിലേക്ക് കയ്യുയറത്തി പ്രാർത്ഥിച്ച് തീർത്ത വസന്ത കാലം പടിയിറങ്ങാനൊരുങ്ങുകയാണ്.
റമളാനിൽ കൈവരിച്ച ആത്മീയമായ വിശുദ്ധ ശിഷ്ട ജീവിതത്തിലും നമുക്ക് കൊണ്ട് നടക്കാം. ആശരണരെ ഇനിയും തേടിപ്പിച്ച് സഹായിക്കണം, രോഗികൾക്ക് ഇനും തുണയാവണം, കുടുംബ ബന്ധങ്ങൾ ഇനിയും ചേർത്തു നിർത്തണം, നന്മ കൊണ്ടുള്ള ഉപദേശങ്ങൾ ഇനിയും തുടരണം, തിന്മകളെ എതിർക്കാനും, വെറുക്കാനും വരും മാസങ്ങളിലും നമുക്കാകണം.
പടച്ചവന്റെ പ്രിയപ്പെട്ട അടിമയായി  റമളാനിന് ശേഷവും നമ്മുക്ക് ജീവിക്കാം, സന്തോഷ നിമിഷങ്ങളിലും നന്ദിയോടെയും, സങ്കടങ്ങളിൽ ക്ഷമയോടെയും നാഥനിലേക്ക് മടങ്ങാം. കോവിഡെന്ന മഹാമാരിയുടെ ഭീതി വീണ്ടും ശക്തിയാർജിച്ചു കൊണ്ടിരിക്കുകയാണ്, എല്ലാ കോവിഡ്‌ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു പള്ളികളിലെ കർമങ്ങൾ. അവസാന ദിനരാത്രങ്ങളിൽ പള്ളിൽ പൂട്ടിയെന്ന വാർത്ത വിശ്വാസികളെ സംബന്ധിച്ചെടുത്തോളം അസഹ്യമായിരുന്നു. ഏറ്റവും ശ്രേഷ്ഠമായ രാവുകളിൽ പള്ളിൽയിൽ ചിലവഴിക്കാൻ പറ്റാത്തതും വേദനയായി മാറി.
മുസ്ലിം സമൂഹം ആത്മ സംതൃപ്തിയോടെ വിശുദ്ധ റമളാനിനെ യാത്രയാകുമ്പോൾ നൊമ്പരങ്ങളുടെ മാത്രം വർത്തങ്ങൾ കേൾക്കുന്ന ഫലസ്തീൻ വീണ്ടും വെടിയൊച്ചങ്ങൾ കൊണ്ട് അസ്വസ്ഥമാവുകയാണ്. പരിശുദ്ധ  മസ്ജിദുൽ അഖ്സ നിലകൊള്ളുന്ന ഫലസ്തീൻ ജൂത അക്രമകാരികളുടെ ക്രൂരതകൾക്ക് ഇറയാവുകയാണ്.
ദുഃഖങ്ങളും പ്രതിസന്ധികളും വിശ്വാസിയെ സംബന്ധിച്ചെടുത്തോളം തന്നെ റബ്ബിൽ നിന്നുള്ള പരീക്ഷങ്ങളാണ്,
ക്ഷമയോടെ,പ്രാർത്ഥനയോടെ അതിനെ നേരിടുന്നവർക്ക് പ്രതിഫലം നേടാനാവും.
പടച്ചതമ്പുരാൻ നമ്മെ അനുഗ്രഹിക്കട്ടെ…
അമീൻ
-ബിലാൽ ആരിക്കാടി-

NO COMMENTS

LEAVE A REPLY