സംസ്ഥാനത്ത്‌ സമ്പൂര്‍ണ്ണ ലോക്‌ഡൗണ്‍

0
58

തിരു: മെയ്‌ എട്ടുമുതല്‍ 16 വരെ സംസ്ഥാനത്ത്‌ സമ്പൂര്‍ണ്ണ ലോക്ക്‌ ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്‌ തീരുമാനമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോവിഡ്‌ തരംഗം ശക്തമായ പശ്ചാത്തലത്തിലും സംസ്ഥാനത്ത്‌ കഴിഞ്ഞ ഒരാഴ്‌ചയായി രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലുമാണ്‌ ഒന്‍പതു ദിവസത്തേയ്‌ക്ക്‌ ലോക്ക്‌ ഡൗണ്‍ പ്രഖ്യാപിച്ചത്‌.
സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ സംഘടനായ കെ ജി എം ഒ എ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്നിവര്‍ നേരത്തെ സമ്പൂര്‍ണ്ണ ലോക്ക്‌ ഡൗണ്‍ നടപ്പിലാക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തല്‍ക്കാലം മിനിലോക്ക്‌ ഡൗണ്‍ മതിയെന്നായിരുന്നു വിദഗ്‌ദ്ധ സമിതിയുടെ അഭിപ്രായപ്രകാരം സര്‍ക്കാര്‍ അന്നു കൈക്കൊണ്ട തീരുമാനം.സംസ്ഥാനത്ത്‌ ഇന്നലെ കോവിഡ്‌ ബാധിതരുടെ എണ്ണം 41000 കവിഞ്ഞിരുന്നു. ഇനിയും ശക്തമായ നടപടികളൊന്നും ഉണ്ടായില്ലെങ്കില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സ്ഥിതി ഉണ്ടാകുമെന്നു വിലയിരുത്തി കൊണ്ടാണ്‌ സമ്പൂര്‍ണ്ണ ലോക്ക്‌ ഡൗണ്‍ പ്രഖ്യാപിച്ചത്‌. അവശ്യ സേവനങ്ങള്‍ മാത്രം അനുവദിക്കും. കഴിഞ്ഞ വര്‍ഷം ഉണ്ടായ തരത്തിലുള്ള എല്ലാവിധ നിയന്ത്രണങ്ങളും ഉണ്ടാകും. എന്നാല്‍ അവശ്യ വസ്‌തുക്കള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളെല്ലാം ഉണ്ടാകും. ആരേയും അനാവശ്യമായി പുറത്തിറങ്ങാന്‍ അനുവദിക്കില്ല.

NO COMMENTS

LEAVE A REPLY