തെരഞ്ഞെടുപ്പു വിജയം ബദല്‍ നയത്തിനുള്ള അംഗീകാരം: ഇ ചന്ദ്രശേഖരന്‍

0
47

കാസര്‍കോട്‌: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കേരളം മുന്നോട്ടുവയ്‌ക്കുന്ന ബദല്‍ നയങ്ങള്‍ക്കുള്ള അംഗീകാരമാണ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കുണ്ടായ തകര്‍പ്പന്‍ വിജയത്തിനു കാരണമെന്നു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഇന്നു കാസര്‍കോട്‌ പ്രസ്‌ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബദല്‍ നയവുമായി മുന്നോട്ടു പോകാനുള്ള അവസരമാണ്‌ ജനങ്ങള്‍ ഇടതു മുന്നണിക്കു നല്‍കിയത്‌. വലിയ ഉത്തരവാദിത്തമാണ്‌ ജനങ്ങള്‍ നല്‍കിയത്‌. ജനങ്ങളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാരും ഇടതു മുന്നണിയും ഉണ്ടാകും- അദ്ദേഹം പറഞ്ഞു.അഞ്ചു വന്‍ ദുരന്തങ്ങളാണ്‌ സര്‍ക്കാര്‍ നേരിട്ടത്‌. ഇനിയും ഇത്തരം ദുരന്തങ്ങള്‍ ഉണ്ടായാല്‍ നേരിടാനുള്ള ധൈര്യം സര്‍ക്കാരിനു ഉണ്ടാകുമെന്ന വിശ്വാസമാണ്‌ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ പ്രകടിപ്പിച്ചത്‌. മനുഷ്യത്വ പരമായ സമീപനമാണ്‌ സര്‍ക്കാരിന്റെ നയം. ഇതുവരെ നടപ്പിലാക്കിയ വികസനത്തിന്റെ തുടര്‍ച്ച ഉണ്ടാകും. ജനപക്ഷത്തു നിന്നു കൊണ്ടുള്ള പദ്ധതികളാണ്‌ നടപ്പിലാക്കുക- അദ്ദേഹം പറഞ്ഞു. ഒരു ജനപ്രതിനിധി എന്ന നിലയില്‍ കാഞ്ഞങ്ങാട്‌ മണ്ഡലത്തിന്റെ വികസനത്തിനു പ്രവര്‍ത്തിക്കും. വ്യവസായ എസ്റ്റേറ്റു കൊണ്ടുവരും. മത്സ്യമേഖലയുടെ വികസനത്തിനായി തുറമുഖ സൗകര്യം വര്‍ധിപ്പിക്കുന്നതിനും ശ്രമിക്കും- അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY