മഞ്ചേശ്വരത്ത്‌ അഷ്‌റഫിനെ പിന്നോട്ട്‌ വലിച്ചതു സ്വന്തം പാര്‍ട്ടിയും സ്വന്തം മുന്നണിയും

0
71

ഉപ്പള: മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി എഫിന്റെ മാനം കാത്തതു മംഗല്‍പ്പാടി പഞ്ചായത്ത്‌. കുമ്പളയും മഞ്ചേശ്വരവും ഒപ്പം നിന്നു.മണ്ഡലത്തിലെ മൂന്നു പഞ്ചായത്തുകള്‍ ലീഗിനൊപ്പം നിന്നപ്പോള്‍ അവശേഷിച്ച അഞ്ചു പഞ്ചായത്തുകളില്‍ നാലെണ്ണം ബി ജെ പിക്കും ഒരെണ്ണം എല്‍ ഡി എഫിനും ഒപ്പം ചേര്‍ന്നു. വൊര്‍ക്കാടി, മീഞ്ച, പൈവളിക, എന്‍മകജെ പഞ്ചായത്തുകളാണ്‌ ബി ജെ പിക്കു ഭൂരിപക്ഷം നല്‍കിയത്‌. പുത്തിഗെ സി പി എമ്മിനൊപ്പം നിന്നു.
ബി ജെ പിക്ക്‌ എന്‍മകജെയില്‍ 4316 വോട്ട്‌ യു ഡി എഫിനെക്കാള്‍ കൂടുതല്‍ ലഭിച്ചു. ഇവിടെ ബി ജെ പിക്കു 8769 വോട്ടു ലഭിച്ചപ്പോള്‍ ലീഗിന്‌ 4453വും സി പി എമ്മിന്‌ 4071വും വോട്ടാണ്‌ കിട്ടിയത്‌. വൊര്‍ക്കാടിയില്‍ ബി ജെ പിക്കു 6275വും ലീഗിന്‌ 5366വും സി പി എമ്മിന്‌ 4802വും വോട്ടു ലഭിച്ചു. ഇവിടെ ബി ജെ പിക്ക്‌ 909 വോട്ടു കൂടുതല്‍ ലഭിച്ചു.പൈവളികയില്‍ ബി ജെ പിക്കു 9227 വോട്ടു ലഭിച്ചു. ലീഗിന്‌ 6405വും സി പി എമ്മിനു 5366വും വോട്ടാണ്‌ ലഭിച്ചത്‌. ബി ജെ പിക്കു ലീഗിനെക്കാള്‍ 2822വോട്ടു പൈവളികയില്‍ കൂടുതല്‍ ലഭിച്ചു.
മീഞ്ചയില്‍ ബി ജെ പിക്കു 6918 വോട്ടു ലഭിച്ചപ്പോള്‍ ലീഗിന്‌ 4991വും സി പി എമ്മിനു 3402 വോട്ടും ലഭിച്ചു. ബി ജെ പിക്ക്‌ ഇവിടെ 1927 വോട്ടു കൂടുതല്‍ ലഭിച്ചു.അതേസമയം പുത്തിഗെ സി പി എമ്മിനൊപ്പം നിന്നു. ഇവിടെ സി പി എമ്മിനു 398 വോട്ടു കൂടുതല്‍ ലഭിച്ചു. സി പി എം 5033 വോട്ട്‌ ഈ പഞ്ചായത്തില്‍ ആകെ നേടിയപ്പോള്‍ ബി ജെ പി 4635 വോട്ടുമായി തൊട്ടു പിന്നില്‍ എത്തി. ലീഗിന്‌ 3893 വോട്ടാണ്‌ ഇവിടെ ലഭിച്ചത്‌.
ലീഗ്‌ കോട്ടകളായ മംഗല്‍പ്പാടിയും കുമ്പളയും മഞ്ചേശ്വരവും ലീഗിന്‌ മുന്‍തൂക്കം നല്‍കിയെങ്കിലും ഈ പഞ്ചായത്തുകളിലെ ലീഗ്‌ വോട്ടില്‍ വന്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ടെന്നു പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ലീഗിനെ യു ഡി എഫ്‌ ഘടകകക്ഷികളും എസ്‌ ഡി പി ഐയും ഇവിടെ സജീവമായി പിന്തുണക്കുകയും ചെയ്‌തപ്പോള്‍ ആ വോട്ടുകളും എങ്ങോട്ടു പോയെന്ന ചോദ്യം അവശേഷിക്കുന്നു. ലീഗ്‌ സ്ഥാനാര്‍ത്ഥി എ കെ എം അഷ്‌റഫിന്റെ സ്വന്തം പഞ്ചായത്തായ മഞ്ചേശ്വരത്ത്‌ 2019ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എം സി കമറുദ്ദീനു ലഭിച്ച വോട്ട്‌ അഷ്‌റഫിന്‌ നേടാനായില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു. കമറുദ്ദീനു ലഭിച്ചതിനെക്കാള്‍ 1086 വോട്ട്‌ അഷ്‌റഫിന്‌ ഇവിടെ മാത്രം കുറഞ്ഞു.ഉപതിരഞ്ഞെടുപ്പില്‍ കമറുദ്ദീനു 6577 വോട്ട്‌ മംഗല്‍പ്പാടിയില്‍ ബി ജെ പിയെക്കാള്‍ കൂടുതല്‍ ലഭിച്ചിരുന്നു. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ അതു 5801 ആയി ചുരുങ്ങി.
കമറുദ്ദീനു വൊര്‍ക്കാടി പഞ്ചായത്തില്‍ നിന്ന്‌ ഉപതിരഞ്ഞെടുപ്പില്‍ 6090 വോട്ടു ലഭിച്ചപ്പോള്‍ അഷ്‌റഫിന്‌ അവിടെ 5366 വോട്ടേ ലഭിച്ചുള്ളൂ.

NO COMMENTS

LEAVE A REPLY