കോവിഡ്‌ :ഉദുമയില്‍ പൊതു ചടങ്ങുകള്‍ മാറ്റിവെക്കാന്‍ അഭ്യര്‍ത്ഥന

0
19

പാലക്കുന്ന്‌ : കോവിഡ്‌ രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വരുന്ന മൂന്നാഴ്‌ച്ചത്തേക്ക്‌ വിവാഹം, ഗൃഹപ്രവേശം ഉള്‍പ്പെടെയുള്ള പൊതുചടങ്ങുകള്‍ നീട്ടിവെച്ച്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്ന്‌ ഉദുമ പഞ്ചായത്ത്‌ സ്റ്റിയറിങ്ങ്‌ കമ്മിറ്റി യോഗം ജനങ്ങളോട്‌ അഭ്യര്‍ത്ഥിച്ചു. കോവിഡ്‌ വ്യാപനം രൂക്ഷമായതിനാല്‍ 3, 5, 8 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ്‌ സോണായി പ്രഖ്യാപിച്ചിട്ടുണ്ട്‌. സന്നദ്ധ പ്രവര്‍ത്തനത്തിന്‌ താല്‍പ്പര്യമുള്ള സംഘടനകള്‍ വളണ്ടിയര്‍മാരുടെ വിവരങ്ങള്‍ പഞ്ചായത്തിന്‌ കൈമാറണം. പ്രസിഡന്റ്‌ പി. ലക്ഷ്‌മി ആധ്യക്ഷം വഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ കെ.വി. ബാലകൃഷ്‌ണന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബീബി, പി. സുധാകരന്‍, സൈനബ അബൂബക്കര്‍, അസിസ്റ്റന്റ്‌ സെക്രട്ടറി അനില്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.എം. മുഹമ്മദ്‌, ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ കെ.വി. ഗോപിനാഥ്‌ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY