കോവിഡ്‌ പ്രതിരോധം തുടരും: വൈസ്‌ ചാന്‍സലര്‍

0
17

പെരിയ:സാമൂഹ്യ ഉത്തരവാദിത്വം കടമയാണെന്നും അത്‌ സര്‍വ്വകലാശാല നിറവേറ്റുമെന്നും വൈസ്‌ ചാന്‍സലര്‍ പ്രൊഫ.എച്ച്‌.വെങ്കടേശ്വര്‍ലു പറഞ്ഞു. കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. വൈറസ്‌ ജന്യ രോഗങ്ങളുടെ പരിശോധനയ്‌ക്കും ഗവേഷണത്തിനുമായി സ്ഥിരം സംവിധാനവും ഒരുങ്ങുന്നുണ്ട്‌. വൈറസിന്റെ ജനിതക വ്യതിയാനം സംബന്ധിച്ച പഠനത്തിന്‌ ദല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ജിനോമിക്‌സ്‌ ആന്റ്‌ ഇന്റഗ്രേറ്റീവ്‌ ബയോളജിയുമായും സര്‍വ്വകലാശാല സഹകരിക്കുന്നുണ്ട്‌. പ്രതിമാസം മുന്നൂറോളം സാമ്പിളുകള്‍ ഇതിന്റെ ഭാഗമായി ഇന്‍സ്റ്റിറ്റിയൂട്ടിന്‌ കൈമാറുന്നു. സംസ്ഥാന ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെ സര്‍വ്വകലാശാലയില്‍ വാക്‌സിനേഷന്‍ ക്യാംപയിന്‍ സംഘടിപ്പിക്കുകയും അധ്യാപകരും ജീവനക്കാരും വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്‌തു. ഇതിന്‌ സംസ്ഥാന ആരോഗ്യ വകുപ്പ്‌ മന്ത്രി, ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക്‌ നന്ദി അറിയിക്കുന്നതായും വൈസ്‌ ചാന്‍സലര്‍ പറഞ്ഞു.
കോവിഡ്‌ പ്രതിരോധ നടപടികള്‍ ആഴ്‌ചതോറും വിലയിരുത്തുന്നതിനും ശക്തമാക്കുന്നതിനും കോവിഡ്‌ മോണിറ്ററിംഗ്‌ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്‌. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക്‌ അനുസരിച്ച്‌ കമ്മറ്റി നടപടികള്‍ സ്വീകരിച്ചുവരികയാണ്‌-അദ്ദേഹം ചൂണ്ടിക്കാട്ടി.

NO COMMENTS

LEAVE A REPLY