ഒരു ബോഡില്‍ രണ്ടു നേതാക്കന്മാര്‍; മഞ്ചേശ്വരത്ത്‌ കൗതുകം

0
53

മഞ്ചേശ്വരം: തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തെത്തുടര്‍ന്നു ഹൊസങ്കടിയില്‍ പ്രത്യക്ഷപ്പെട്ട ഫ്‌ളക്‌സ്‌ ബോഡ്‌ നാട്ടുകാര്‍ക്കു കൗതുകം പകരുന്നു.
തിരഞ്ഞെടുപ്പില്‍ ചരിത്ര ഭൂരിപക്ഷം നേടി അധികാരത്തില്‍ എത്തുന്ന പിണറായിക്കും മഞ്ചേശ്വരത്തു ജയിച്ച എ കെ എം അഷ്‌റഫിനും അഭിവാദ്യമറിയിച്ചുകൊണ്ടുള്ള ഒരു ഫ്‌ളക്‌സ്‌ ബോഡാണ്‌ കൗതുകം പകരുന്നത്‌.
ഈ ബോഡിന്റെ ഒരു വശത്തു പിണറായി വിജയനും മറുസൈഡില്‍ അഷ്‌റഫും കൈയുയര്‍ത്തി അഭിവാദ്യം നല്‍കുന്ന ചിത്രമാണുള്ളത്‌. അടിക്കുറിപ്പായി കേരളത്തിലേയും മഞ്ചേശ്വരത്തെയും യഥാര്‍ത്ഥ നേതാക്കള്‍ എന്ന്‌ ചുവപ്പ്‌, പച്ച മഷികളില്‍ എഴുതിയിട്ടുണ്ട്‌.
മഞ്ചേശ്വരത്ത്‌ സി പി എമ്മും ലീഗും വോട്ടുകച്ചവടം നടത്തിയെന്ന ബി ജെ പിയുടെ ആരോപണത്തിനു പിന്നാലെ പ്രത്യക്ഷപ്പെട്ട ഫ്‌ളക്‌സ്‌ ജനങ്ങളില്‍ ചര്‍ച്ചാ വിഷയമായി.

NO COMMENTS

LEAVE A REPLY