ബൈക്കില്‍ കാറിടിച്ച്‌ ഓട്ടോ ഡ്രൈവര്‍ മരിച്ചു; സുഹൃത്തിന്‌ ഗുരുതരം

0
9

ഉപ്പള: ബൈക്കില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. സുഹൃത്തിന്‌ ഗുരുതരം. ഇന്നു രാവിലെ ആറരയോടെ പൊസോട്ട്‌ ദേശീയപാതയിലാണ്‌ അപകടം. ഉപ്പള ഗേറ്റിലെ ഓട്ടോ ഡ്രൈവറും മുസോടി സ്വദേശിയുമായ അബ്‌ദുള്‍ റഷീദ്‌ (58) ആണ്‌ മരിച്ചത്‌. സുഹൃത്ത്‌ ഹനീഫി(22)നെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അബ്‌ദുള്‍ റഷീദും സുഹൃത്തും ബൈക്കില്‍ തലപ്പാടിയിലേയ്‌ക്ക്‌ പോവുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ കര്‍ണ്ണാടകയിലേതാണ്‌. കലാവധി കഴിഞ്ഞതിനാല്‍ പുതുക്കാന്‍ എല്‍പ്പിച്ചിരുന്നു. ലൈസന്‍സ്‌ വാങ്ങിച്ച സുഹൃത്ത്‌ ഇന്നു രാവിലെ തലപ്പാടിയില്‍ എത്താമെന്ന്‌ അറിയിച്ചിരുന്നു. ഇതു വാങ്ങാനാണ്‌ സുഹൃത്തിനെയും കൂട്ടി ബൈക്കില്‍ യാത്ര തിരിച്ചത്‌. പൊസോട്ട്‌ അപകടത്തില്‍പ്പെട്ട സ്ഥലത്ത്‌ തന്നെ അബ്‌ദുള്‍ റഷീദ്‌ മരണപ്പെട്ടു. ഹനീഫിനെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. സി പി ഹമീദ്‌ -അവ്വമ്മ ദമ്പതികളുടെ മകനാണ്‌ അബ്‌ദുള്‍ റഷീദ്‌. ഭാര്യ: ബീഫാത്തിമ. മക്കള്‍: അര്‍ഫാന്‍, അഫീന. മരുമകന്‍; സിദ്ദീഖ്‌. സഹോദരങ്ങള്‍: സുബൈദ, ആയിഷ.

NO COMMENTS

LEAVE A REPLY