കോവിഡ്‌: വീട്ടമ്മയും യുവാവും മരിച്ചു

0
5

കാഞ്ഞങ്ങാട്‌: കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലായിരുന്ന വീട്ടമ്മയും യുവാവും മരിച്ചു.
പടന്നക്കാട്‌ കുറുവന്തൂറിലെ പരേതനായ കരുണാകരന്റെ ഭാര്യ ടി കാര്‍ത്യായനി (65) അലാമിപ്പള്ളിയിലെ വട്ടിവളപ്പില്‍ കുമാരന്റെ മകന്‍ വി വി അനില്‍കുമാര്‍ (39) എന്നിവരാണ്‌ മരിച്ചത്‌. കാര്‍ത്യായനി വീട്ടിലും, അനില്‍കുമാര്‍ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലുമാണ്‌ മരിച്ചത്‌. ഒരാഴ്‌ചമുമ്പാണ്‌ കാര്‍ത്യായനിക്ക്‌ രോഗം സ്ഥിരീകരിച്ചത്‌. ഇന്നലെശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന്‌ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കാഞ്ഞങ്ങാട്‌ മെട്രോ ഓട്ടോസ്റ്റാന്റിന്‌ സമീപം വഴിയോര പച്ചക്കറികട നടത്തുകയാണ്‌ ഭര്‍ത്താവ്‌ കരുണാകരന്‍. മകള്‍: സിന്ധു. മരുമകന്‍:രാമചന്ദ്രന്‍. സഹോദരങ്ങള്‍: ജാനകി, വനജ, ദാമോദരന്‍, സുകുമാരന്‍, പ്രേമ, രവി.കുമാരന്‍-ശാരദദമ്പതികളുടെ മകനായ അനില്‍ കുമാര്‍ അവിവാഹിതനാണ്‌. സഹോദരങ്ങള്‍: വിനോദ്‌കുമാര്‍, വിവി സന്തോഷ്‌ (ഗള്‍ഫ്‌)

NO COMMENTS

LEAVE A REPLY