ആര്‍ ടി പി സി ആര്‍ നിരക്ക്‌ കുറച്ചതിനു പിന്തുണ

0
3

കാഞ്ഞങ്ങാട്‌: കോവിഡ്‌ 19 വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പൊതുജനാരോഗ്യ സുരക്ഷ കണക്കിലെടുത്ത്‌ ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്ക്‌ 500 രൂപ ആക്കിയ സര്‍ക്കാര്‍ നടപടിയോട്‌ സഹകരിച്ച്‌ ടെസ്റ്റ്‌ നടത്താന്‍ കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ്‌ ഫെഡറേഷന്‍ തീരുമാനിച്ചു. ലബോറട്ടറി ഉടമകളെ സംബന്ധിച്ചിടത്തോളം കോവിഡ്‌ ടെസ്റ്റിന്‌ മാത്രമായി ഒരു പ്രത്യക ലബോറട്ടറി സജ്ജീകരിക്കേണ്ടതുണ്ട്‌. ടെക്‌നീഷ്യന്‍മാര്‍ മറ്റ്‌ ജീവനക്കാര്‍ ബയോ മെഡിക്കല്‍ വേസ്റ്റ്‌ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനുള്ള അധിക ബില്‍, ജോലിക്കാര്‍ക്ക്‌ ആവശ്യമായ രോഗ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, എന്നിവയെല്ലാം സജ്ജമാക്കേണ്ടതുണ്ട്‌. ഇത്തരത്തിലുള്ള ചിലവുകള്‍ എല്ലാം ഉണ്ട്‌ എങ്കിലും കോവിഡ്‌ വ്യാപനം പിടിച്ചു നിര്‍ത്തുന്നതിനും രോഗികളെ കണ്ടെത്തുന്നതിനും വ്യാപകമായി ടെസ്റ്റുകള്‍ നടത്തേണ്ടതുണ്ട്‌. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന വിവിധ വിഭാഗങ്ങള്‍ക്ക്‌ ആശ്വാസം നല്‍ക്കുന്ന തീരുമാനമാണ്‌ കേരള സര്‍ക്കാര്‍ കൈക്കോണ്ടിട്ടുളളത്‌. എന്നതു കൊണ്ട്‌ സാമൂഹിക പ്രതിബന്ധതയുള്ള ഒരു സംഘടന എന്ന നിലയില്‍ നമ്മുടെ നാട്‌ നാളിതുവരെ കാണാത്ത മഹാമാരി പടരുന്ന കാലത്ത്‌ കുറഞ്ഞ നിരക്കില്‍ ടെസ്റ്റുകള്‍ നടത്തുന്നതിന്‌ കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ്‌ ഫെഡറേഷന്‍ തയ്യാറാക്കുമെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ അബ്ദുള്‍ അസീസും സെക്രട്ടറി കെ എന്‍ ഗിരീഷും അറിയിച്ചു.

NO COMMENTS

LEAVE A REPLY